രാഹുലിന്റെ സൗജന്യം എല്‍ഡിഎഫിന് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി; ഇടതുപക്ഷത്തിനെതിരെ എന്തുണ്ടെങ്കിലും പറയണം

ഇടുക്കി: രാഹുലിന്റെ സൗജന്യം എല്‍ഡിഎഫിന് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇടതുപക്ഷത്തിനെതിരെ എന്തുണ്ടെങ്കിലും പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ബിജെപിയില്ലാത്ത വയനാട്ടില്‍ നിന്ന് രാജ്യത്തെ ബിജെപിയെ എതിരിടുന്നു എന്ന് പറയുന്നതില്‍ എന്തര്‍ത്ഥം. എതിര്‍ക്കപ്പെടേണ്ടത് സിപിഐഎം ആണെന്ന സന്ദേശമാണ് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നത്.

ബിജെപിക്കെതിരായ ശക്തികളില്‍ തുള വീഴ്ത്തുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വര്‍ഗീയതയോട് സമരസപ്പെടുകയാണ്.

ആര്‍എസ്എസും ബിജെപിയും നടത്തുന്ന അതേ നിലപാടുകള്‍ പിന്തുടര്‍ന്നാണ് കോണ്‍ഗ്രസ് വോട്ട് പിടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News