തിരുവനന്തപുരം: ആദിവാസി വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് മികച്ച വിജയം നേടിയ ശ്രീധന്യയെ അഭിനന്ദിച്ച് പ്രശസ്ത നടനും മക്കള്‍ നീതി മയ്യം രാഷ്ട്രീയ പാര്‍ട്ടി നേതാവുമായ കമല്‍ ഹാസന്‍.

വയനാട്ടിലെ കുറിച്യ വിഭാഗത്തില്‍ നിന്നും ആദ്യമായി യുപിഎസ്സി പരീക്ഷയില്‍ ഡിസ്റ്റിങ്ഷന്‍ വാങ്ങി വിജയിച്ച ശ്രീധന്യ സുരേഷിനെ അഭിനന്ദിക്കുന്നു.

ആദിവാസി വിഭാഗങ്ങള്‍ക്കായി മികച്ച പ്രവര്‍ത്തനം നടത്തിയ കേരള സര്‍ക്കാരിനെ അഭിനന്ദിക്കുന്നതായും കമല്‍ ഹാസന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.