ഒളിക്യാമറ വിവാദം; കൂടുതല്‍ വിശദ റിപ്പോര്‍ട്ടുകള്‍ ലഭിക്കാനുണ്ട്: ടിക്കാറാം മീണ

തിരുവനന്തപുരം: കോഴിക്കോട് സ്ഥാനാര്‍ഥി എം കെ രാഘവനുമായി ബന്ധപ്പെട്ട ഒളിക്യാമറ വിവാദത്തില്‍ വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ടിക്കാറാം മീണ.

റിട്ടേണിംഗ് ഓഫീസറില്‍ നിന്നും ഡിജിപിയില്‍ നിന്നുമുള്ള പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു. ഇനി വിശദമായ റിപ്പോര്‍ട്ട് ലഭിക്കാനുണ്ട്. റിപ്പോര്‍ട്ട് പെട്ടെന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മീണ പറഞ്ഞു.

പോളിംഗ് ദിനം പൊതു അവധിയായിരിക്കും. 173 ട്രാന്‍സ്‌ജെണ്ടര്‍ വോട്ടര്‍മാരാണ് കേരളത്തില്‍ ഉള്ളത്. ആകെ കിട്ടിയത് 303 പത്രികകളാണെന്നും അദ്ദേഹം വിശദീകരിച്ചു. 2,61,46,853 വോട്ടര്‍മാരാണ് കേരളത്തില്‍ ഉള്ളത്. 73,000 പ്രവാസി വോട്ടര്‍മാരുണ്ട്.

ഏഴുകോടി രൂപ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് ഇതുവരെ പിടിച്ചെടുത്തു. പ്രചരണ സമയത്ത് സ്ഥാനാര്‍ഥികളും നേതാക്കന്‍മാരും തെരഞ്ഞെടുപ്പ് ചട്ടവും മര്യാദയും പാലിക്കേണ്ടതാണ്.

ഏറ്റവും കൂടുതല്‍ പത്രികകള്‍ വയനാട്ടിലാണ്. മുസ്ലീം ലീഗിനെതിരായ യോഗി ആദിത്യനാഥിന്റെ അപകീര്‍ത്തികരമായ പ്രസ്താവന പൂര്‍ണമായും തെറ്റാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

കാര്‍ഷിക വായ്പകളുമായി ബന്ധപ്പെട്ട മൊറട്ടോറിയം സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും കമ്മീഷന്റെ അറിയിപ്പ് കിട്ടിയെന്നും ടിക്കാറാം മീണ അറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും തെരഞ്ഞടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News