വ്യാജ പ്രചാരണവുമായി വീണ്ടും യുഡിഎഫ്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ വാഹന വ്യൂഹത്തില്‍ ആയുധമെന്ന് പരാതി; പരാതിയില്‍ ക‍ഴമ്പില്ലെന്ന് പൊലീസ്

ഇടതു മുന്നണിക്കെതിരെ വീണ്ടും യു ഡി എഫിന്റെ വ്യാജ പ്രചാരണം. പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനവ്യൂഹത്തിൽ നിന്ന് വടിവാൾ വീണുവെന്നായിരുന്നു പ്രചാരണം.

പ്രചാരണ വാഹന വ്യൂഹത്തോടൊപ്പം അണിനിരന്ന കർഷകനായ ഷാജി ഹുസൈന്റെ കൈയ്യിലുണ്ടായിരുന്ന കാർഷികവശ്യങ്ങൾക്കുപയോഗിക്കുന്ന വെട്ടുകത്തിയെയാണ് വടിവാളായി ചിത്രീകരിച്ചത്. വ്യാജ പ്രചാരണം നടത്തുന്നത് രാഷ്ട്രീയ പാപ്പരത്തമെന്ന് സി പി ഐ എം.

ഈ ദൃശ്യങ്ങളുപയോഗിച്ചാണ് പ്രചാരണ വാഹനവ്യൂഹത്തിൽ നിന്ന് വടിവാൾ റോഡിൽ വീണെന്ന് വ്യാജ പ്രചാരണം നടത്തിയത്. പത്ര-ദൃശ്യമാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും വ്യാജപ്രചാരണം ഏറ്റെടുത്തു. എന്നാൽ വസ്തുത ഇതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here