ചോര മരവിച്ചുപോയ ആ ദിവസത്തിന്‍റെ ഓര്‍മ്മയില്‍ പി ജയരാജന്‍റെ ഭാര്യ യമുന

1999ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തെ തിരുവോണ ദിവസത്തെ നടുക്കുന്ന ഓർമകളിലാണ് പി ജയരാജന്റെ ഭാര്യ യമുന.

അന്നാണ് സംഘം ചേർന്നെത്തിയ ആർ എസ് എസ് പ്രവർത്തകർ കിഴക്കേ കതിരൂരിലെ വീട്ടിനകത്തിട്ട് പി ജയരാജനെ വെട്ടിയരിഞ്ഞത് .

1999 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലം , Ldf വടകര മണ്ഡലം സെക്രട്ടറിയായിരുന്നു cpim സംസ്ഥാന സമിതി അംഗം പി ജയരാജൻ. ആഗസ്ത് 25 തിരുവോണ ദിവസം.. വീട്ടുകാരൊടൊപ്പം ഓണസദ്യ കഴിക്കാനായി കിഴക്കേ കതിരൂരിലെ വീട്ടിലേക്ക് എത്തിയതായിരുന്നു പി ജയരാജൻ.

വൈകിട്ട് 5 മണിയോടെയായിരുന്നു ആർ എസ് എസ് പ്രവർത്തകർ ബോംബും വാളും മഴുവും ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഇരച്ചെത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പി ജയരാജനെ വെട്ടി നുറുക്കി.

മരിച്ചെന്ന് കരുതിയാണ് സംഘം തിരിച്ച പോയത് .ഭാര്യ യമുനയുടെ മനസാന്നിദ്ധ്യം കൈവിടാതെയുള്ള ഇടപെടൽ കൊണ്ടാണ് ജയരാജനെ പെട്ടെന്ന് ആശുപത്രിയിലെത്തിച്ചതും ജീവൻ രക്ഷിക്കാനായതും .ആ ദിവസത്തെക്കുറിച്ച് ആലോചിക്കുമ്പോൾ യമുനയുടെ മനസിൽ ഇന്നും ഞെട്ടലാണ് .

അസാമാന്യമായ ഇഛാശക്തി കൊണ്ട് മരണത്തെ തോൽപ്പിച്ച് ജീവിതത്തിലക്ക് തിരിച്ച് വന്നങ്കിലും ശാരീരിക അവശതകൾ ഇന്നും ജയരാജനെ വേട്ടയാടുന്നു

ഇത്രയും ഭീകരമായ അക്രമങ്ങൾക്ക് ഇരയായ പി ജയരാജനാണ് അക്രമകാരി എന്ന് രാഷ്ടീയ എതിരാളികൾ പ്രചരിപ്പിക്കുമ്പോളുണ്ടാകുന്ന മനോവേദനയും യമുന പങ്ക് വെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News