വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുന്ന യുവതിയെ കൊലപ്പെടുത്തി പ്രതി തൂങ്ങിമരിച്ചു. സേലം നഞ്ച് റോഡ് സോണോ കോളജ് ബസ് സ്റ്റോപ്പിനു സമീപം പട്ടാപ്പകലായിരുന്നു സംഭവം.
ശൂരമംഗലം ആസാദ് നഗര്‍ സ്വദേശിനിയും ഐസ്‌ക്രീം കടയിലെ ജീവനക്കാരിയുമായ ഷെറിന്‍ ചിത്രഭാനു (25) വിനെയാണ് ആണ് ഇനാമുള്ള (54) എന്ന പ്രതി കടയില്‍ തൂങ്ങിമരിച്ചത്. ഷെറിന്റെ അയല്‍വാസിയായ ഇനാമുള്ളയും വിവാഹം ബന്ധം വേര്‍പിരിഞ്ഞയാളാണ്.
6 മാസമായി ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും ഷെറിന്‍ വിവാഹത്തിനു സമ്മതിക്കാതിരുന്നതാണു കൊലപാതക കാരണം. ഒരുപാടുതവണ വിവാഹ അഭ്യര്‍ഥന നടത്തിയിട്ടും ഫലം കാണാതെ വന്നതിനെത്തുടര്‍ന്നാണ് ഇന്നലെ കടയില്‍ എത്തി വീണ്ടും അഭ്യര്‍ഥന നടത്തുകയായിരുന്നു.
എന്നാല്‍ ഷെറിന്‍ വഴങ്ങാതെ വന്നതോടെ ഇയാള്‍ കത്തി എടുത്ത് കഴുത്തിലും വയറ്റിലും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇമാനുള്ള വിദേശജോലി റിക്രൂട്ടിങ് ഏജന്റാണ്.

Get real time update about this post categories directly on your device, subscribe now.