നാടിനെ നടുക്കി തലസ്ഥാനത്ത് വീണ്ടും കൊലപാതകം; യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: നാടിനെ നടുക്കി തലസ്ഥാനത്ത് വീണ്ടും കൊലപാതകം. തിരുവനന്തപുരം കടയ്ക്കാവൂരിന് സമീപം വക്കത്ത് ബിനുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബിനുനെ കല്ല് കൊണ്ട് ഇടിച്ചാണ് കൊലപ്പെടുത്തിയത്.

ശനിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാധമിക നിഗമനം. സംഭവത്തില്‍ കേസിലെ പ്രതി സന്തോഷ് കുമാര്‍ ഒളിവിലാണ്. ഇവര്‍ തമ്മില്‍ മുന്‍പും പ്രശ്നമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. കേസില്‍ അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News