അമ്മയുടെ കൂടെ വളരുന്നത് കുട്ടിയുടെ ഭാവി നശിപ്പിക്കും; മര്‍ദ്ദനമേറ്റ് മരിച്ച ഏഴ് വയസുകാരന്റെ സഹോദരനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പിതാവിന്റെ അച്ഛന്‍

ഇടുക്കി: തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ് മരിച്ച ഏഴ് വയസുകാരന്റെ സഹോദരന്‍ മൂന്നര വയസുകാരനെ വിട്ടുകിട്ടണമെന്ന് പിതാവിന്റെ അച്ഛന്‍.

ആവശ്യം ചൂണ്ടിക്കാട്ടി ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതിക്ക് മുത്തച്ഛന്‍ കത്ത് നല്‍കി.

അമ്മയുടെ കൂടെ വളരുന്നത് കുട്ടിയുടെ ഭാവി നശിപ്പിക്കുമെന്നും സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയുള്ള കത്തിന്റെ അടിസ്ഥാനത്തില്‍ ശിശുക്ഷേമ സമിതി വിശദീകരണം തേടി.

തിരുവനന്തപുരം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ വിശദീകരണം ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് ഇടുക്കി സിഡ്യൂസി ചെയര്‍മാന്‍ പ്രൊഫ. ജോസഫ് അഗസ്റ്റിന്‍ പറഞ്ഞു.

കുട്ടി ഇപ്പോള്‍ അമ്മയുടെയും മുത്തശ്ശിയുടെയും കൂടെ തൊടുപുഴയിലാണ്. അമ്മയുടെ കാമുകന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ ഏഴ് വയസുകാരന്‍ ഇന്നലെയാണ് മരണപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here