വരുണ്‍ ധവാന്റെ കാമുകിക്ക് വധഭീഷണി; പിന്നില്‍ വരുണിന്റെ ആരാധിക

മുംബൈ: ബോളിവുഡ് താരം വരുണ്‍ ധവാന്റെ കാമുകി നടാഷ ദലാലിനെതിരെ വധഭീഷണി.

വരുണിനെ കാണാനായി മുംബൈയിലെ വസതിയിലെത്തിയ ആരാധികയാണ് നടാഷയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.

സംഭവം ഇങ്ങനെ:

വരുണിനെ കാണാനായി എത്തിയ യുവതിയോട്, താരം തിരക്കുകളിലായതിനാല്‍ കാണാന്‍ സാധിക്കില്ലെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ആരാധിക വീടിന് പുറത്ത് നിന്ന് ബഹളം വയ്ക്കുകയും നടാഷയെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തത്.

മണിക്കൂറോളം പിന്നിട്ടിട്ടും യുവതി പിന്‍വാങ്ങാതെ നിന്നപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് മുംബൈയിലെ സാന്റാ ക്രൂസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വരുണിന്റെ മൊഴിയെടുത്തതിനു ശേഷം എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here