എംകെ രാഘവന്‍ കാശുവാങ്ങിയിട്ടുണ്ടെങ്കില്‍ അത് ബ്രോക്കറേജ്; നിയമനടപടി സാധ്യമല്ല; ന്യായീകരണവുമായി പികെ ഫിറോസ്

ടിവി 9 പുറത്തുവിട്ട ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ കോ‍ഴിക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെ ന്യായീകരിച്ച് പികെ ഫിറോസ് രംഗത്ത്.

എംകെ രാഘവന്‍ കാശുവാങ്ങിയെങ്കില്‍ അത് ബ്രോക്കര്‍ കാശ് മാത്രമാണെന്നും നിയമനടപടി ഇതിന്‍റെ പേരില്‍ സാധ്യമല്ലെന്നുമാണ പറയുന്നത്.

ഇനി തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കുകളുടെ കാര്യമാണെങ്കില്‍ തെരഞ്ഞെടുപ്പ് സമയത്തോ നിയമം നിഷ്കര്‍ഷിക്കുന്ന സമയ പരിധിക്കുള്ളിലോ എതിര്‍ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ ആരും തന്നെ പരാതിയുമായി രംഗത്തുവന്നിട്ടില്ല.

അതുകൊണ്ട് അങ്ങനെയും അദ്ദേഹത്തെ നിയമത്തിന് മുന്നില്‍ കുടുക്കാന്‍ ക‍ഴിയില്ലെന്നാണ് പികെ ഫിറോസിന്‍റെ ന്യായീകരണം.

ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News