കേന്ദ്ര സർക്കാരിന്റെ അവഗണന മൂലം വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഫാക്ടറി പ്രതിസന്ധിയിൽ

കേന്ദ്ര സർക്കാരിന്റെ അവഗണന മൂലം വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഫാക്ടറി പ്രതിസന്ധിയിൽ. ആറു മാസത്തിലധികമായി തൊഴിലാളികൾക്ക് ശമ്പളമില്ല.

സംസ്ഥാന സര്‍ക്കാരിന് ഗണ്യമായ മുതല്‍മുടക്കുള്ള സ്ഥാപനം സ്വകാര്യവല്‍ക്കരിക്കുമെന്ന പിടിവാശിയിലാണ് കേന്ദ്ര സർക്കാർ.

വിദേശരാജ്യങ്ങളിൽനിന്നുള്ള ന്യൂസ് പ്രിൻറ് ഇറക്കുമതി മൂലം തകർച്ചയിലായ എച്ച് എൽ എല്ലിന് സാമ്പത്തിക സഹായം നൽകാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.

പകരം കമ്പനി സ്വകാര്യവൽക്കരിക്കാനാണ് കേന്ദ്ര നീക്കം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നൽകാത്തതിനാൽ ഇവിടുത്തെ ഉത്പാദനം നിലച്ചിട്ട് മൂന്നുമാസമായി. ആറു മാസമായി ശമ്പളം ലഭിക്കാതെ തൊഴിലാളികൾ ദുരിതത്തിലാണ്.

എച്ച് എൻ എൽ ഏറ്റെടുക്കാമെന്ന നിലപാടുമായി കേന്ദ്ര ഗവൺമെന്റിനെ സമീപിച്ച സംസ്ഥാന സർക്കാരിനോട് ലേലത്തിൽ പങ്കെടുക്കാനാണ് കേന്ദ്രം നിർദ്ദേശിച്ചത്.

ഫാക്ടറിക്കായി 600 ഏക്കറിലധികം ഭൂമി നൽകിയത് കേരള സര്‍ക്കാരാണ്. ഈ ഭൂമിയുടെ വിൽപ്പനയാണ് കമ്പനി സ്വകാര്യവൽകരണത്തിന്റെ മറവിൽ കേന്ദ്രം ലക്ഷ്യമിടുന്നത്.

നിലവിലെ എം പി ജോസ് കെ മാണി, രാജ്യസഭാ യിലേക്ക് ചേക്കേറിയതോടെ പ്രതിസന്ധി ഘട്ടത്തിൽ എച്ച് എൽ എല്ലിന് വേണ്ടി സംസാരിക്കാൻ ജനപ്രതിനിധി ഇല്ലാത്തതും തിരിച്ചടിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News