5 കോടി രൂപ കോഴ ആവശ്യപ്പെട്ട സംഭവത്തില് പൊലീസ് ഇന്ന് എം കെ രാഘവന്റെ മൊഴിയെടുക്കും. കോഴിക്കോട് അഡീഷണല്‍് ഡെപ്യൂട്ടി പൊലീസ് കമ്മീഷണറാണ്് രാഘവന്റെ മൊഴി രേഖപ്പെടുത്തുക.

അന്വേഷണ ഉദ്യേഗസ്ഥന്‍ പി വാഹിദിന്റെ സാന്നിധ്യത്തില്‍ ആണ് മൊഴി രേഖപ്പെടുത്തുക. നേരത്തെ മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണം കാരണമാക്കി അദ്ദേഹം ഒഴിഞ്ഞു മാറിയിരുന്നു. അതേസമയം എം കെ രാഘവന്‍ നല്‍കിയ പരാതിയിലും അന്വേഷണം നടക്കും.

ടീവി 9 എന്ന ദേശീയ ചാനല്‍ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ ആണ് കോഴ വിവാദത്തില്‍ എം കെ രാഘവന്‍ കുടുങ്ങിയത്.