സംഘി തമാശകള്‍ അവസാനിക്കുന്നില്ല. സംഘി തമാശകള്‍ വായിച്ച് ചിരിക്കേണ്ടവര്‍ വെറുതെ ഒന്ന് ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്ത് സിനിമാ താരം അനുപമാ പരമേശ്വരന്റെ പേജുവരെ പോയി വന്നാല്‍ മതി.
സംഗതി മറ്റൊന്നുമല്ല,
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ കളക്ടര്‍ ടിവി അനുപമ നടപടി എടുത്തിരുന്നു. ഇതിനെതിരെയുള്ള സംഘമിത്രങ്ങളുടെ പ്രതിഷേധമാണ് നടി അനുപമയുടെ പേജില്‍ നടക്കുന്നത്.
പക്ഷെ പാവം സംഘപുത്രന്‍മാര്‍ക്ക് ആളുമാറി പോയി. കലക്ടര്‍ ടിവി അനുപമയ്ക്ക് പകരം കയ്യില്‍ കിട്ടിയത് അനുപമ പരമേശ്വരനെയാണെന്ന് മാത്രം.
സ്വന്തം ഫോട്ടോയ്ക്ക് കിട്ടിയ കമന്റുകള്‍ വായിച്ച് താരം തന്നെ ഞെട്ടിയിട്ടുണ്ടാവണം. സംഘ മിത്രങ്ങളുടെ ശരണം വിളികള്‍ക്കും പൊങ്കാലയ്ക്കും പിന്നാലെ ട്രോളന്മാര്‍ കൂടി എത്തിയതോടെ സംഗതി ഒന്ന് കെഴുത്തു.
പിന്നെ കമന്റുകള്‍ വായിച്ച് ചിരിക്കാന്‍ വേണ്ടി മാത്രം വരുന്നവര്‍ വേറെയും. പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയാല്‍ ആളെ മനസിലാകില്ലെന്ന് കരുതിയോ എന്നും ഭാരത് ചന്ദ്രന്‍ ഐപിഎസിനെ അപമാനിച്ച അനുപമ ഐപിഎസ് മാപ്പുപറയുക തുടങ്ങി രസകരമായ കമന്റുകളാണ് താരത്തിന്റെ പേജില്‍ വന്ന് നിറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here