‘മനോരമയ്ക്ക് കുറച്ച് വിഷമം ഉണ്ടാകുന്നുണ്ടെന്നറിയാം; നിങ്ങളുടെ കണക്കുകൂട്ടലിനപ്പുറമാണ് എല്‍ഡിഎഫ് പോകുന്നത്, ഏതിനുമൊരു മര്യാദ വേണം’; വ്യാജ വാര്‍ത്തക്കെതിരെ മുഖ്യമന്ത്രിയുടെ മാസ് മറുപടി

മലപ്പുറം: പ്രളയം മനുഷ്യസൃഷ്ടിയെന്ന് വാദിക്കുന്നവര്‍ മാനസികരോഗികളാണെന്ന് താന്‍ പറഞ്ഞുവെന്ന മലയാള മനോരമ വാര്‍ത്തക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രളയകാലത്ത് കേരളം കാണിച്ച ഐക്യം പ്രത്യേക മാനസികാവസ്ഥ ഉള്ളവര്‍ക്ക് രുചിച്ചില്ല എന്നാണ് പറഞ്ഞത്. മാനസിക രോഗികള്‍ എന്ന വാക്ക് മനോരമയ്ക്ക് എവിടുന്ന് കിട്ടിയെന്നും മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍: മാനസികരോഗത്തിന്റെ ലക്ഷണം നമുക്ക് അറിയാം. താന്‍ മാനസികരോഗമെന്ന വാക്കേ ഉപയോഗിച്ചിട്ടില്ല. ഞങ്ങളെ യുഡിഎഫ് എതിര്‍ക്കുന്നുണ്ട്. അതിനവര്‍ കള്ളങ്ങളൊന്നും പടച്ചുണ്ടാക്കുന്നുവെന്ന് തോന്നുന്നില്ല.

നിങ്ങള്‍ പടച്ചുണ്ടാക്കുന്ന കാര്യങ്ങള്‍ അവര്‍ ഏറ്റെടുക്കും. നിങ്ങള്‍ക്ക് ഇപ്പോഴുള്ള പ്രധാനജോലി ആ കള്ളങ്ങള്‍ സൃഷ്ടിച്ചുകൊടുക്കലാണ്. നിങ്ങളുടെ കൈയ്യില്‍ ക്യാമറയും ഉണ്ടല്ലോ. അതില്‍ ഞാന്‍ പറഞ്ഞ വാചകവുണ്ടാകുമല്ലോ. അതില്‍ അത്തരമൊരു വാചകമുണ്ടെങ്കില്‍ കാണിക്കൂ. ഏതിനുമൊരു മര്യാദ വേണം.

എല്‍ഡിഎഫ് നിങ്ങളുടെ കണക്കുകൂട്ടലിനുമപ്പുറം പോകുന്നത്. കാണുമ്പോള്‍ നിങ്ങള്‍ക്ക് കുറച്ച് വിഷമമുണ്ടാകുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ പടച്ചുണ്ടാക്കുന് കണക്കുകള്‍ക്കമനുസരിച്ചല്ല കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യുന്നത്. അത് നേരത്തെയും കണ്ടിട്ടുണ്ട്.’: മനോരമയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News