ആതുരസേവന രംഗത്തെ ഐആര്‍പിസി മോഡല്‍ കോഴിക്കോടും നടപ്പാക്കാനൊരുങ്ങി യുവജനങ്ങള്‍

ആതുര സേവന രംഗത്തു ശ്രദ്ധേയമായാ പ്രകടനം കാഴ്ച്ച വെച്ച ഐ ആർ പി സി മോഡൽ കോഴിക്കോട് നടപ്പാക്കുകയാണ് ഒരു കൂട്ടം യുവാക്കൾ.

വടകര ലോക്സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി പി ജയരാജന്റെ പ്രചരണാര്ഥം ആണ് ഇടതുപക്ഷ യുവജന സന്ഘടന യൂത്തു ബ്രിഗേഡ് ന്റെ നേതൃത്വത്തിൽ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള സേവന പ്രവർത്തനം

രാഷ്ട്രീയത്തിനൊപ്പം ആതുര സേവന രംഗത്തു കൂടി ശ്രദ്ധേയ മായ പേരാണ് പി ജയരാജന്റേത് .

പാലിയേറ്റീവ് പരിചരണ രംഗത്തു ഐ ആർ പി സി കണ്ണൂർ ജില്ലയിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ വടകര മണ്ഡലത്തിൽ കൂടി വ്യാപിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ.

അതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനിടയിലും ആശുപത്രിയിൽ എത്തി സേവന പ്രവർത്തനങ്ങൾ നടത്തുകയാണ് ഇവർ. വടകര മണ്ഡലം കേന്ദ്രീകരിച്ചു രൂപീകരിച്ച യൂത്ത് ബ്രിഗേഡ് ന്റെ നേതൃത്വത്തിൽ ആണ് പ്രവർത്തനം

രക്ത ദാനം ,ആശുപത്രി ശുചീകരണം ,കിടപ്പിലായ രോഗികളെ ശുശ്രുഷിക്കുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ആണ് ഇവർ നടത്തുന്നത്‌ .ഒരു ദിവസം 30 പേരാണ് മെഡിക്കൽ കോളേജിൽ എത്തി രക്തം ദാനം ചെയ്തത് .

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പേരിൽ സമൂഹത്തിനു നന്മ പകരുന്ന പ്രവർത്തനം കാഴ്ച വെച്ചു മാതൃക ആവുകയാണ് ഇവർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News