അന്തിമ സ്ഥാനാർഥി പട്ടികയായി; തിരുവനന്തപുരം 17, ആറ്റിങ്ങൽ 19

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമായി.

തിരുവനന്തപുരത്ത് 17 പേരും ആറ്റിങ്ങലിൽ 19 പേരും ജനവിധി തേടും. ആറ്റിങ്ങലിൽ സ്വതന്ത്ര സ്ഥാനാർഥികളായി പത്രിക സമർപ്പിച്ചിരുന്ന എ. ബദറുദീൻ, ഗോവിന്ദൻ നമ്പൂതിരി എന്നിവർ പത്രിക പിൻവലിച്ചു.

സ്ഥാനാർത്ഥികളുടെ വിവരങ്ങൾ – തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം

ദേശീയ സംസ്ഥാന പാർട്ടികൾ – സി. ദിവാകരൻ (സി.പി.ഐ), ശശി തരൂർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), കുമ്മനം രാജശേഖരൻ (ബി.ജെ.പി), കിരൺ കുമാർ എസ്.കെ (ബി.എസ്.പി).

മറ്റു രജിസ്റ്റേർഡ് പാർട്ടികൾ – ഗോപകുമാർ. എ (ഡി.എച്ച്.ആർ.എം), പി. കേരളവർമ്മ രാജ (പ്രവാസി നിവാസി പാർട്ടി), മിനി. എസ് (എസ്.യു.സി.ഐ).

സ്വതന്ത്ര സ്ഥാനാർത്ഥികൾ – ബിനു. ഡി, ക്രിസ്റ്റഫർ ഷാജു, ദേവദത്തൻ, ജെയിൻ വിൽസൺ, ജോണി തമ്പി, മിത്ര കുമാർ. ജി, ശശി ടി., സുബി, സുശീലൻ, വിഷ്ണു എസ്. അമ്പാടി.

സ്ഥാനാർത്ഥികളുടെ വിവരങ്ങൾ – ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം

ദേശീയ സംസ്ഥാന പാർട്ടികൾ – എ. സമ്പത്ത് (സി.പി.എം), അടൂർ പ്രകാശ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), ശോഭന കെ.കെ (ബി.ജെ.പി), വിപിൻ ലാൽ. എൽ.എ(ബി.എസ്.പി).

മറ്റു രജിസ്റ്റേർഡ് പാർട്ടികൾ – അജ്മൽ ഇസ്മയിൽ (എസ്.ഡി.പി.ഐ), മാഹീൻ മുഹമ്മദ് (പി.ഡി.പി), ഷൈലജ റ്റി. (ഡി.എച്ച്.ആർ.എം).

സ്വതന്ത്ര സ്ഥാനാർത്ഥികൾ – അജിത് കുമാർ ജി.ടി, അനിത, ദേവദത്തൻ, മനോജ്. എം, മോഹനൻ, പ്രകാശ്, പ്രകാശ്. എസ്, പി. രാംസാഗർ, സതീഷ് കുമാർ, സുനിൽ സോമൻ, സുരേഷ് കുമാർ. പി, വിവേകാനന്ദൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News