എംകെ രാഘവനെതിരെ സിപിഐഎം വക്കീല്‍ നോട്ടീസ് അയച്ചു; ആരോപണം പിന്‍വലിച്ച് മാപ്പുപറയണം

എം കെ രാഘവനെതിരെ സി പി ഐ എം കോഴിക്കോട് ജില്ലാ നേതൃത്വം വക്കീൽ നോട്ടീസയച്ചു .കോഴ ആവശ്യപ്പെട്ട ഒളിക്യാമറാ വാർത്തക്ക് പിന്നിൽ സി പി ഐ എം മാഫിയകളുമായി നടത്തിയ ഗൂഢാലോചനയാണെന്ന് രാഘവൻ ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് വക്കിൽ നോട്ടീസ് അയച്ചത്.

എം കെ രാഘവൻ 5കോടി രൂപ കോഴ ആവശ്യപ്പെടുന്ന വാർത്ത ഒളിക്യാമറാ ദൃശ്യങ്ങൾ സഹിതമാണ് ദേശീയ ചാനൽ പുറത്ത് വിട്ടത്.

ഈ വാർത്തക്ക് പിന്നിൽ ചില മാഫിയകളുമായി ചേർന്ന് സി പി ഐ എംനടത്തിയ ഗൂഢാലോചനയാണെന്ന് എം കെ രാഘവനും കോൺഗ്രസ് നേതാക്കളും ആരോപിച്ചിരുന്നു.

ഈ പ്രസ്താവനക്കെതിരെയാണ് സി പി ഐ എം നിയമ നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത് .എം കെ രാഘവൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ വക്കീൽ നോട്ടീസ് അയച്ചു.

15 ദിവസത്തിനുള്ളിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിൽ ആയും ക്രിമിനലായും നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു

രാഘവന്റെ പ്രസ്താവനയിലൂടെയുടെയുണ്ടായ മാനഹാനിക്ക് നഷ്ടപരിഹാരമായി 50 ലക്ഷം രൂപയും സി പി ഐ എം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News