ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി സിപിഐഎം 71 ഇടത്ത് മത്സരിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 71 സ്ഥാനാര്‍ഥികളെ സിപിഐ എം പ്രഖ്യാപിച്ചു. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പ് 23ന് തുടങ്ങാനിരിക്കെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രചാരണ പരിപാടികളാണ് സിപിഐ എം സംഘടിപ്പിക്കുന്നത്.

ബംഗാള്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെ വെല്ലുവിളിച്ചാണ് തൃണമൂലും ബിജെപിയും പ്രവര്‍ത്തിക്കുന്നത്. സിപിഐ എം നേതാക്കളെയും സ്ഥാനാര്‍ഥികളെയും കൈയേറ്റം ചെയ്യുന്ന സംഭവങ്ങളും ഉണ്ടായി.

സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ സിപിഐ എം സമീപിച്ചിരുന്നു. ബംഗാളില്‍ 31ഉം കേരളത്തില്‍ 16ഉം മണ്ഡലങ്ങളില്‍ സിപിഐ എം മത്സരിക്കുന്നുണ്ട്.

ത്രിപുരയിലെ രണ്ട് സീറ്റിലും സിറ്റിങ് എംപിമാര്‍ ജനവിധി തേടും. രാജസ്ഥാനില്‍ മൂന്നും അസം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ രണ്ട് വീതം സ്ഥാനാര്‍ഥികളുമുണ്ട്.

ഹരിയാന, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, കര്‍ണാടക, ബിഹാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് മറ്റ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സിപിഐ എം സ്ഥാനാര്‍ഥികള്‍:

ബംഗാള്‍ (31): ഭാഗീരഥ് റോയ്(ജല്‍പയ്ഗുരി–എസ്‌സി), മുഹമ്മദ് സലിം (റായ്ഗഞ്ച്), ബദറുദ്ദോസ ഖാന്‍ (മൂര്‍ഷിദബാദ്), രമ ബിശ്വാസ് (റാണഘട്ട്–എസ്‌സി), അലോകേഷ് ദാസ് (ബാന്‍ഗോണ്‍), നേപ്പാള്‍ദേബ് ഭട്ടാചാര്യ (ഡം ഡം), ഡോ. ഫൗദ് ഹാലിം (ഡയമണ്ട് ഹാര്‍ബര്‍), ബികാസ് രഞ്ജന്‍ ഭട്ടാചാര്യ (ജാദവ്പുര്‍), ഡോ. നന്ദിനി മുഖര്‍ജി (കൊല്‍ക്കത്ത ദക്ഷിണ്‍), ഡോ. മാക്‌സുധ ഖാട്ടുന്‍ (ഉള്ളുബരിയ), പ്രദീപ് സാഹ (ഹൂഗ്ലി), ശക്തി മോഹന്‍ മാലിക് (അരംബാഗ്–എസ്‌സി), സുനില്‍ ഖാന്‍ (ബിഷ്ണുപൂര്‍–എസ്‌സി), ഈശ്വര്‍ ചന്ദ്ര ദാസ് (ബര്‍ദ്വമാന്‍ പുര്‍ബ – എസ്‌സി), അഭാസ് റായ് ചൗധരി (ബര്‍ദ്വമാന്‍ ദുര്‍ഗാപൂര്‍), ഡോ. റെസൂല്‍ കരീം (ബിര്‍ഭൂം), സമന്‍ പഥക് (ഡാര്‍ജലിങ്), ഡോ. ശാന്തനു ഝാ (കൃഷ്ണനഗര്‍), ഗാര്‍ഗി ചാറ്റര്‍ജി (ബരാക്പുര്‍), ഡോ. ശരത് ഹാല്‍ഡര്‍ (മഥുരാപുര്‍–എസ്‌സി), കനിനിക ബോസ് (കൊല്‍ക്കത്ത ഉത്തര്‍), സുമിത്ര അധികാരി (ഹൗറ), തീര്‍ഥാങ്കര്‍ റോയി (ശ്രീരാംപുര്‍), ഇബ്രാഹിം അലി (താംലുക്ക്), പരിതോഷ് പട്ടാനായക് (കാന്തി), ദേബ് ലിന ഹെംബ്രാം (ജാര്‍ഗ്രാം – എസ്ടി), അമിയ പത്ര (ബാങ്കുര), ഗൗരങ്ക ചാറ്റര്‍ജി (അസനോള്‍), ഡോ. രാം ചന്ദ്ര ഡോം (ബോല്‍പുര്‍ – എസ്‌സി), ബിശ്വനാഥ് ഘോഷ് (മാല്‍ഡ നോര്‍ത്ത്), സുല്‍ഫിക്കര്‍ അലി (ജാങ്ഗിപുര്‍).

ത്രിപുര (2): ജിതേന്ദ്ര ചൗധരി (ത്രിപുര ഈസ്റ്റ് – എസ്ടി), ശങ്കര്‍ പ്രസാദ് ദത്ത (ത്രിപുര വെസ്റ്റ്). രാജസ്ഥാന്‍ (3): അമ്രാ റാം (സിക്കര്‍), ബല്‍വാന്‍സിജ് പൂനിയ (ചുരു), ഷോപത് റാം (ബിക്കാനിര്‍). തമിഴ്‌നാട് (2): സു വെങ്കിടേശന്‍ (മധുര), പി ആര്‍ നടരാജന്‍ (കോയമ്പത്തൂര്‍). ആന്ധ്ര(2): കെ പ്രഭാകര റെഡ്ഢി (കര്‍ണൂല്‍), ചന്ദ്രരാജഗോപാല്‍ (നെല്ലോര്‍). തെലങ്കാന (2): മല്ലു ലക്ഷ്മി (നാല്‍ഗൊണ്ട), ബി വെങ്കട്ട് (ഖമ്മം). അസം (2) : ബിരാജ് ദേക(കോക്രജാര്‍ – എസ്ടി), അമിയ കുമാര്‍ ഹണ്ഡിക് (ലാഖിംപുര്‍). ഹരിയാന (1) : സുഖ്ബീര്‍ സിങ് (ഹിസാര്‍). ഹിമാചല്‍ പ്രദേശ് (1): മണ്ഡി – ദലീപ് കൈഫ്ത്ത്. മധ്യപ്രദേശ് (1): ഗിരിജേഷ് സിങ് സെനഗര്‍ (റേവ). മഹാരാഷ്ട്ര (1): ജീവ പാണ്ഡു ഗാവിദ് (ദിദ്ധോരി–എസ്ടി). ഒഡിഷ (1): ജനാര്‍ദന്‍ പതി (ഭുവനേശ്വര്‍). പഞ്ചാബ് (1): രഘുനാഥ് സിങ് (അനന്ദപുര്‍ സാഹിബ്). ലക്ഷദ്വീപ്(1): ഷെരീഫ് ഖാന്‍ (ലക്ഷദ്വീപ് –എസ്ടി.). ജാര്‍ഖണ്ഡ് (1): ഗോപിന്‍ സോറന്‍ (രാജ്മഹല്‍ –എസ്ടി).
ഉത്തരാഖണ്ഡ് (1): രാജേന്ദ്ര പുരോഹിത് (തെഹ്‌റി).കര്‍ണ്ണാടക(1): വരലക്ഷ്മി (ചിക്കബല്ലാപുര്‍). ബിഹാര്‍ (1): അജയ് കുമാര്‍ (ഉജിയാര്‍പുര്‍).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News