എ കെ ആന്റണിക്ക് ആര്‍എസ്എസിന്റെ സ്വരമെന്ന് പി ജയരാജന്‍

തന്നെ കീചകന്‍ എന്ന് വിളിച്ച കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് ആര്‍എസ്എസിന്റെ സ്വരമെന്ന് പി ജയരാജന്‍. ആര്‍എസ്എസിനെ പ്രീണിപ്പിച്ച് വോട്ടുകള്‍ നേടാനുള്ള നീക്കമാണ് ആന്റണി ശ്രമിക്കുന്നതെന്നും പി ജയരാജന്‍ പറഞ്ഞു

കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന യുഡിഎഫ് പൊതുയോഗത്തിലാണ് എ കെ ആന്റണി വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെ വ്യക്തിപരമായി അവഹേളിച്ച് പ്രസംഗിച്ചത്. പി ജയരജനെ കീചകനോടുപമിച്ചായിരുന്നു ആന്റണിയുടെ പ്രസംഗം.

എ .കെ ആന്റണിക്ക് ആര്‍എസ്എസിന്റെ സ്വരമാണെന്നായിരുന്നു പി ജയരാജന്റെ പ്രതികരണം. ആര്‍ എസ് എസിനെ പ്രീണിപ്പിക്കാനാണ് ആന്റണി വ്യക്തിഹത്യ നടത്തുന്നത് .

ഇത് വഴി ആര്‍ എസ് എസ് വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പിക്കാനാണ് ആന്റണിയുടെ ശ്രമം എന്നും ജയരാജന്‍ പറഞ്ഞു . കോണ്‍ഗ്രസിന്റെയും ആര്‍ എസ് എസിന്റെയും നീക്കങ്ങള്‍ വടകരയിലെ പ്രബുദ്ധരായ ജനങ്ങള്‍ തള്ളിക്കളയുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News