സ്ത്രീകള്‍ക്കെതിരായ കുറ്റ കൃത്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ശക്തമായ നിയമം കൊണ്ടു വരുമെന്ന് ബിജെപി പ്രകടന പത്രിക; സത്യസന്ധമായി ഒന്നെങ്കിലും ഉണ്ടെന്ന് പരിഹാസം

ഇന്നലെ ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയില്‍ ഗുരുതരമായ മണ്ടത്തരം. സ്ത്രീകളുടെ ഉന്നമനത്തിനായി ചെയ്യുന്ന കാര്യങ്ങള്‍ വിശദീകരിക്കുന്നയിടടത്താണ് ബിജെപിക്ക് വലിയൊരു മണ്ടത്തരം പറ്റിയത്.

സ്ത്രീസുരക്ഷക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും എന്ന് പറയുന്ന ഭാഗത്താണ് ഈ തെറ്റ് വന്നിരിക്കുന്നത്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഭേദഗതി കൊണ്ടുവരും എന്ന് പറയുന്ന സ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റ കൃത്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ശക്തമായ നിയമ ഭേദഗതികളിലൂടെ നിയമം കൊണ്ടു വരുമെന്നാണ് പറയുന്നത്.

കണ്‍ട്രോള്‍ എന്ന വാക്കിന് പകരം കമ്മിറ്റ് എന്ന വാക്കാണ് കടന്നു കൂടിയിരിക്കുന്നത്.

ഇതിനെ പരിഹസിച്ച് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും രംഗത്ത് എത്തി കഴിഞ്ഞു. ബിജെപിയുടെ പത്രികയില്‍ അവസാനം ഒരു കാര്യം എങ്കിലും സത്യമായി എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News