അഭയ കേസില്‍ ഇന്ന് ഹൈക്കോടതി വിധി പറയും

സിസ്റ്റര്‍ അഭയ വധക്കേസിലെ പ്രതികള്‍ക്കെതിരെ സിബിഐ കോടതി വിചാരണ നടത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. രാവിലെ 10:15ന് ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ച് ആണ് വിധി പറയുന്നത്

ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരോട് വിചാരണ നേരിടുവാനുള്ള സിബിഐ കോടതി ഉത്തരവിനെതിരെ ഈ രണ്ടു പ്രതികളും, രണ്ടാം പ്രതി ഫാദര്‍ ജോസ് പൂത്തൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ജോമോന്‍ പുത്തന്പുരയ്ക്കലും ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണു വിധി.

കൂടാതെ അഭയ കേസില്‍ തെളിവു നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും ഉള്ള കുറ്റത്തിന് ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന കെ ടി മൈക്കിളിനെ നാലാം പ്രതി ആക്കിയ സിബിഐ കോടതി ഉത്തരവിനെതിരെ പ്രതി മൈക്കിള്‍ നല്‍കിയ അപ്പീലിലുമാണ് വിധി പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News