“പണ്ട് നിങ്ങളുടെ പടം രോമാഞ്ചത്തോടെ ആസ്വദിച്ചിരുന്ന ഞാന്‍, ഇന്ന് താങ്കളുടെ രാഷ്ട്രീയ ജീവിതം ഒരു ഹാസ്യ പടമായി കണ്ട് ആസ്വദിക്കുന്നു” ; സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു സുരേഷ് ഗോപിയെ വിമര്‍ശിച്ച് പ്രശസ്ത സംവിധായകന്‍ സുദേവന്‍.

പണ്ട് സുരേഷ് ഗോപി സിനിമകള്‍ കാണുമ്പോള്‍ രോമഞ്ചം ഉണ്ടാകുമായിരുന്നുവെന്നും ഇപ്പോള്‍ അദ്ദേഹം ഒരു കോമഡി സിനിമ പോലെ ആണെന്നുമാണ് സുദേവന്റെ വിമര്‍ശനം.

പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്കെതിരെയും പൊലീസുകാര്‍ക്കെതിരെയും വിരല്‍ ചൂണ്ടുന്ന സുരഷ് ഗോപിയെ കണ്ട് രോമാഞ്ചപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നടന്‍ സുരേഷ് ഗോപി വായിച്ചറിയുവാന്‍. ഞാന്‍ കോളേജില്‍ പഠിക്കുന്ന കാലത്താണ്.. താങ്കളുടെ….. തലസ്ഥാനം. ഏകലവ്യന്‍… മാഫിയ… കമ്മീഷണര്‍ തുടങ്ങിയ സിനിമകള്‍ ഇറങ്ങുന്നത്… ആ ഒരു പ്രായത്തില്‍… ആ സിനിമകള്‍.. എന്നെ ഹരം കൊള്ളിച്ചിട്ടുണ്ട്… അഴിമതി നടത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് എതിരെയും… അതിനു കൂട്ടുനില്‍ക്കുന്ന പൊലീസുകാര്‍ക്കെതിരെയും… മന്ത്രിമാര്‍ക്കു എതിരെയും… കൈ ചൂണ്ടുന്ന നായകനെ ഞങ്ങള്‍ കയ്യടിച്ചിട്ടുണ്ട്…. കള്ളസ്വാമിയെ… വിരട്ടുന്ന.. ഡയലോഗ്.. ഒക്കെ…..

ഈ ഗണത്തില്‍ ഉള്ള സിനിമകള്‍ ഒക്കെ ഗംഭീരമാണെന്നല്ല ആ പ്രായത്തില്‍.. അത് ഞങ്ങള്‍ ആസ്വദിച്ചിരുന്നു എന്നാണു … പറഞ്ഞു വരുന്നത് വേറെ ഒന്നുമല്ല…. സമയമുള്ളപ്പോ… താങ്കള്‍ അഭിനയിച്ച… സിനിമകള്‍… ഒന്ന് കണ്ടു നോക്കുന്നത് നല്ലതാണ്…. സിനിമയിലെ നായകനും സിനിമയ്ക്കു പുറത്തെ ആളും എവിടെനില്‍ക്കുന്നു എന്ന് ചിലപ്പോ മനസിലായേക്കും (ഉറപ്പൊന്നുമില്ല) വെള്ളിത്തിരയില്‍ കണ്ട നായകന് ഞങ്ങള്‍ കയ്യടിച്ചിട്ടുണ്ട്…. ആ പ്രായത്തില്‍… ഇപ്പോള്‍ കാണുന്നതൊക്കെ… താങ്കളുടെ കോമഡി പടമായി ആസ്വദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here