പേട്ടക്ക് ഇനി വിശ്രമിക്കാം ഇനി തലൈവര്‍ ദര്‍ബാറുമായി എത്തും; പോസ്റ്റര്‍ പുറത്ത്

രജനീകാന്തിനെ നായകനാക്കി മുരുഗദോസ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ദര്‍ബാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രജനികാന്ത് ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് അദ്ദേഹം ഒരു പൊലീസ് വേഷത്തില്‍ എത്തുന്നത്. രജനിയെ നായകനാക്കി കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ട വമ്പന്‍ ഹിറ്റ് ആയിരുന്നു.

സന്തോഷ് ശിവന്‍ ക്യാമറ നിര്‍വഹിക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. അനിരുദ്ധ് ആണ് സംഗീതം നിര്‍വഹിക്കുന്നത്. രജനികാന്തിന്റെ 167 ആമത്തെ ചിത്രമാണ് ദര്‍ബാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News