മകനെ കൊല്ലാന്‍ അമ്മ തന്നെ ക്വാട്ടേഷന്‍ നല്‍കി; അവസാനം പ്രതികള്‍ പിടിയിലായത് 18 വര്‍ഷങ്ങള്‍ക്ക് ശേഷം

ലഹരിക്കടിമപ്പെട്ട് ദേഹോപദ്രവം നടത്തിയിരുന്ന മകനെ കൊല്ലാന്‍ അമ്മ തന്നെ ക്വാട്ടേഷന്‍ കൊടുത്ത സംഭവത്തില്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ്. 2001 ലാണ് മുഹമ്മദ് ക്വാജ കൊല്ലപ്പെടുന്നത്. ആ സമയത്ത് അയാള്‍ക്ക് 31 വയസായിരുന്നു. ഇയാളുടെ അമ്മയായ മസൂദ ബിവിയാണ് ക്വാട്ടേഷന്‍ നല്‍കിയത്. ഇവര്‍ക്ക് മൂന്ന് ആണ്‍മക്കളും അഞ്ച് പെണ്‍മക്കളുമാണ് ഉള്ളത്.

ഇവരുടെ രണ്ടാമത്തെ മകനായ ക്വാജ മദ്യത്തിനും മയക്കു മരുന്നിനും അടിമ ആയിരുന്നു, സ്ഥിരം ഉപദ്രവിക്കുകയും വീട്ടിലെ വസ്തുക്കള്‍ ഒരോന്നായി എടുത്ത് വില്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ പൊറുതി മുട്ടിയാണ് ശല്യം ഒഴിവാക്കന്‍ മകനെ കൊന്നു കളയാന്‍ തീരുമാനിച്ചത്.

മരുമക്കളായ റഷീദും ബഷീറുമാണ് ഇവരെ ഇതിന് സഹായിച്ചത്. കൃത്യം നിറവേറ്റിയാല്‍ വലിയ തുക നല്‍കാമെന്നും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഇവര്‍ ക്വാജയെ വകവരുത്തിയത്.

അജ്ഞാതമൃതദേഹം എന്ന നിലയിലാണ് ക്വാജയുടെ കേസ് പൊലീസിലെത്തിയത്. തെളിവുകളൊന്നും ലഭിക്കാഞ്ഞതിനാല്‍ കേസന്വേഷണം എങ്ങുമെത്തിയില്ല. മസൂദ ബീവിയുടെ കുടുംബത്തിനുള്ളില്‍ അസ്വാരസ്യങ്ങള്‍ ശക്തമായതോടെ കഴിഞ്ഞ ദിവസം ഒരു കുടുംബാംഗം തന്നെ കൊലപാതകവിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel