വീണ്ടും ബീഫ് വിറ്റുവെന്ന കേസില്‍ ആള്‍ക്കൂട്ട ആക്രമണം.

അസമില്‍ ആണ് സംഭവം അരങ്ങേറിയത്. ഷൗക്കത്ത് അലി എന്ന മുസ്ലീം കച്ചവടക്കാരന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ഇയാളെ ബലമായി പന്നിയിറച്ച് കഴിപ്പിക്കുകയും ചെയ്തു.

ഷൗക്കത്തിനെ ആള്‍ക്കൂട്ടം വിചാരണ ചെയ്യുന്നതും അക്രമിക്കുന്നതും അവര്‍ തന്നെ പുറത്തുവിട്ടിരുന്നു. നിനക്ക് ബീഫ് വില്‍ക്കാന്‍ അനുമതിയുണ്ടോ, നീ ബംഗ്ലാദേശിയാണോ, നിന്റെ പേര് പൗരത്വ പട്ടികയിലുണ്ടോ തുടങ്ങിയ രീതിയിലുള്ള ചോദ്യങ്ഘളും അദ്ദേഹം നേരിടുന്നുണ്ട്.

അലിയെ മര്‍ദിച്ചതായി ചന്തയിലെ മാനേജര്‍ കമല്‍ താപ്പയും അദ്ദേഹത്തിന്റെ വീട്ടുകാരും പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.