എംകെ രാഘവനെതിരെ വീണ്ടും പരാതി; നാമനിര്‍ദ്ദേശ പത്രികയില്‍ സത്യസന്ധമായ വിവരങ്ങളില്ല

കോഴിക്കോട്: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരെ വീണ്ടും പരാതി.

രാഘവന്‍ ചെയര്‍മാനായ അഗ്രീന്‍ കോയുടെ കടബാധ്യതയും റവന്യു റിക്കവറിയും മറച്ച് വെച്ചാണ് നോമിനേഷന്‍ സമര്‍പ്പിച്ചതെന്ന് കാട്ടി എല്‍ഡിഎഫ്, റിട്ടേണിംഗ് ഓഫീസറായ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

എംകെ രാഘവന്‍ നാമനിര്‍ദ്ദേശ പത്രികാ വേളയില്‍ സത്യസന്ധമായി വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടില്ല എന്ന് കാട്ടിയാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

രാഘവന്‍ ചെയര്‍മാനായ കണ്ണൂര്‍ അഗ്രീന്‍ കോയുടെ ഇരിക്കൂര്‍ പെരുമണ്ണ് സൊസൈറ്റിക്ക് 29 കോടി രൂപയിലധികം കടബാധ്യതയുണ്ടെന്നും റവന്യു റിക്കവറി നേരിടുകയാണെന്നും ഇക്കാര്യം മറച്ച് വെച്ചു എന്നു മാണ് പരാതിയില്‍ പറയുന്നത്. റവന്യു റിക്കവറി നടപടികളില്‍ സര്‍ക്കാര്‍ നല്‍കിയ സ്റ്റേ ഉത്തരവ് മാര്‍ച്ച 31ന് അവസാനിച്ചിരുന്നു.

ഇക്കാര്യങ്ങളൊക്കെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ വേളയില്‍ മറച്ച് വെച്ചതിനാല്‍ രാഘവന്റെ പത്രിക റദ്ദ് ചെയ്യണമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും രാഘവനെ വിലക്കണമെന്നും പിഎ മുഹമ്മദ് റിയാസ് നല്‍കിയ പരാതിയില്‍ പറയുന്നു.

കോഴ വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് രാഘവനെതിരെ പുതിയ പരാതി കൂടി ഉയര്‍ന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News