മാണിയുടെ നില ഗുരുതരമായി തുടരുന്നു

കൊച്ചി: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കെഎം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നേരിയ പുരോഗതിയുണ്ട്. യന്ത്രസഹായമില്ലാതെ സ്വന്തമായി ശ്വാസോച്ഛ്വാസം ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്. എന്നാല്‍ മരുന്നുകളോട് പ്രതികരിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ബന്ധുക്കളും ഒട്ടേറെ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ആശുപത്രിയിലെത്തി കെഎം മാണിയെ സന്ദര്‍ശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here