ആണ്‍കുട്ടികളെ കഞ്ചാവ് നല്‍കി ലൈംഗിക പീഡനത്തിനിരയാക്കിയ ആറു പേര്‍ അറസ്റ്റില്‍; പ്രതികളെ പോക്‌സോ ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കി ലൈംഗിക പീഢനത്തനിരയാക്കിയ പത്ത് പ്രതികളില്‍ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കല്‍പ്പഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.

തള്ളശ്ശേരിപ്പറമ്പില്‍ ഉണ്ണീന്‍കുട്ടി (71), താഴത്തേതില്‍ കോയഹാജി (70) പടിക്കപ്പറമ്പില്‍ മുഹമ്മദ് ബഷീര്‍ (45), സിദ്ദീഖ് (46), മുഹമ്മദ് സുഹൈല്‍ (28) അബ്ദുള്‍ സലാം (44) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളെ പോക്‌സോ ചുമത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  പീഡിപ്പിക്കപ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കല്പകഞ്ചേരി സി.ഐ. കെ. പ്രേംകുമാര്‍, എസ്.ഐ. എസ്.കെ. പ്രിയന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ രേഖപ്പെടുത്തിയത്.

പലപ്പോഴായി ഇവര്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ചിരുന്നുവെന്നും ഇവര്‍ക്ക് കഞ്ചാവിന് പുറമേ പണവും മറ്റും നല്‍കിയും കുട്ടികളെ ഇവര്‍ വശീകരിച്ചിരുന്നു. വീടുകള്‍, തോട്ടങ്ങള്‍, എന്നിവിടങ്ങളില്‍ വെച്ചാണ് പീഢനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News