രാഷ്ട്രീയ പകപോക്കലിന് ബിജെപി ശ്രമം: രാജ്യവ്യാപക റെയ്ഡില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍; റെയ്ഡുകള്‍ നടത്തുന്നതില്‍ തെറ്റില്ല, നിഷ്പക്ഷത പാലിക്കണം

ദില്ലി: ആദായനികുതി വകുപ്പിന്റെ രാജ്യവ്യാപക റെയ്ഡില്‍ വിശദീകരണം തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.

ആദായനികുതി ബോര്‍ഡ് ചെയര്‍മാനും റവന്യൂ സെക്രട്ടറിയും നേരിട്ട് ഹാജരായി വിശദാംശങ്ങള്‍ നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

റെയ്ഡുകള്‍ നടത്തുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ നിഷ്പക്ഷത പാലിക്കണമെന്നും കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് ജാഗ്രത പാലിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും ധനകാര്യ വകുപ്പിനോട് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് മുന്‍പായി രാഷ്ട്രീയ പകപോക്കലിന് ബിജെപി ശ്രമിക്കുന്നെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി.

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സഹായികളുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ് ഏറെ വിവാദമായിരുന്നു. റെയ്ഡില്‍ 281 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണത്തിന്റെ കൈമാറ്റം കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് അവകാശപ്പെട്ടിരുന്നു.

പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷം ദില്ലി, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News