ബോളിവുഡില്‍ എന്നും താരപുത്രിമാരുടെയും പുത്രന്മാരുടെയും പിന്നാലെ പോകാന്‍ ആണ് ബോളിവുഡ് പാപ്പരാസികള്‍ക്ക് താല്‍പര്യം.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അവര്‍ അജയ് ദേവ്ഗണിന്റെ മകളുടെ പിന്നാലെ ആയിരുന്നു എങ്കില്‍ ഇപ്പോള്‍ ഇവര്‍ സൂപ്പര്‍ താരം ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്റെയും അവരുടെ കാമുകന്റെയും പിന്നാലെയാണ്.

ഐറയും കാമുകനും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാദം തുടങ്ങിയത്. ആമീര്‍ ഖാനും ആദ്യ ഭാര്യ റീന ദത്തയിലുമുള്ള മകളാണ് ഐറ.

അറിയപ്പെടുന്ന ഗായകനും സംഗീത സംവിധായകനുമാണ് മിഷാല്‍. ഇവരുടെ ചിത്രങ്ങള്‍ പുറത്തു വന്നതോടെ ആണ് പാപ്പരാസികള്‍ വിമര്‍ശനവുമായി രംഗത്ത് വന്നത്.

മിഷാലിന്റെ മ്യൂസിക് വീഡിയോകളില്‍ മദ്യവും മയക്ക് മരുന്നു ലൈംഗികതയും നിറയുന്നതാണെന്നാണ് പ്രധാന വിമര്‍ശനം. ഇത്തരം വീഡിയോ യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടികാണിക്കുന്നത്.