സര്‍വേ ഫലങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി; തെരഞ്ഞെടുപ്പ് പ്രചരണത്തിന് മാധ്യമങ്ങളെ വിലക്കെടുക്കാന്‍ ശ്രമിക്കുന്നു; 2004നെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇടതുമുന്നണിക്ക് ഇത്തവണ ലഭിക്കും

തിരുവനന്തപുരം: ചില ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ട തെരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി മാധ്യമങ്ങളെ വിലക്കെടുക്കാന്‍ ശ്രമിക്കുകയാണ്. സര്‍വേകള്‍ ഇതിന്റെ ഭാഗമാണ്. താഴെ വീണു കിടക്കുന്നവര്‍ക്ക് ഉത്തേജനം നല്‍കാനുള്ള ശ്രമമാണ് സര്‍വേകളെന്നും തട്ടിക്കൂട്ട് സര്‍വേകള്‍ കൊണ്ടൊന്നും താഴെയുള്ളവര്‍ മുകളിലേക്ക് ഉയരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2004നെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇടതുമുന്നണിക്ക് ഇത്തവണ ലഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.

തിരുവനന്തപുരത്ത് സി.ദിവാകരന്‍ സ്ഥാനാര്‍ഥിയായി വന്നതോടെ വലിയ ഉണര്‍വുണ്ടായെന്നും അദ്ദേഹം നാട്ടിലെ പ്രിയപ്പെട്ട നായകനാണെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News