മാണിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍

കൊച്ചി: ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ മന്ത്രി കെഎം മാണിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍.

സന്ദര്‍ശകരെ തിരിച്ചറിയുകയും ചോദ്യങ്ങളോട് പ്രതികരിക്കുകയും ചെയ്യുന്നുണ്ട് . യന്ത്രസഹായം കൂടാതെ സ്വമേധയാ ശ്വസിക്കാന്‍ കഴിയുന്നുണ്ടെന്നും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.

രാത്രിയില്‍ മാത്രമാണ് ശ്വസന സഹായം നല്‍കുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും വ്യക്ക ഉള്‍പ്പെടെയുളള ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തില്‍ പുരോഗതിയുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here