നോട്ട് നിരോധനം എറ്റവും വലിയ അ‍ഴിമതി; നോട്ട് നിരോധനത്തിന് ആറുമാസം മുമ്പ് അച്ചടിച്ച വ്യാജനോട്ടുകള്‍ ഇന്ത്യയിലെത്തിച്ചു: കോണ്‍ഗ്രസ്

നോട്ട് അസാധുവാക്കല്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. നോട്ട് നിരോധനത്തിന് 6 മാസം മുന്നെ വിദേശത്ത് പ്രിന്റ് ചെയ്ത വ്യാജനോട്ടുകള്‍ ഇന്ത്യയിലെത്തിച്ചു വിതരണം ചെയ്തു.

1ലക്ഷം കോടിയുടെ 3 സീരീസിലുള്ള നോട്ടുകളാണ് വിതരണം ചെയ്തത്. തെളിവുകളും കോണ്‍ഗ്രസ് പുറത്തുവിട്ടു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്ക്ക്് അഴിമതില്‍ നേരിട്ട് പങ്കെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

നോട്ട് നിരോധനത്തില്‍ വ്യാപകഅഴിമതി നടന്നെന്ന് ആരോപണണങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി അഴിമതിയുടെ പുതിയ തെളിവുകളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ആറ് മാസം മുന്നെ ഒരു ലക്ഷ്ം കോടിയുടെ മൂന്ന് സീരീസിലുള്ള വ്യാജ നോട്ടുകള്‍ വിദേശത്ത് പ്രിന്റ് ചെയ്ത് ഇന്ത്യയിലെത്തിച്ചു.

ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടുകൂടിയ നോട്ടുകളാണ് പ്രിന്റ് ചെയ്തത്. എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിലാണ് നോട്ടുകള്‍ രാജ്യത്തെത്തിച്ചതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ടിഎന്‍എന്‍ ഏജന്‍സി നടത്തിയ സ്റ്റിംഗ് ഓപ്പറേഷന്റെ ദൃശ്യങ്ങല്‍ പുറത്തുവിട്ടാണ് നോട്ട് നിരോധനത്തിലെ അഴിമതി് കോണ്‍ഗ്രസ് തുറന്നുകാട്ടിയത്.

കാബിനറ്റ് സെക്രട്ടേറിയറ്റ് ഫീല്‍ഡ് അസിസ്റ്റ്ന്റ് രാഹുല്‍ രത്രെക്കാര്‍ ആണ് കോണ്‍ഗ്രസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്.മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍ ഗോഡൗണില്‍ എത്തിച്ച നോട്ടുകള്‍ രാഷ്ട്രീയ പ്രമുഖര്‍ക്കും വന്‍ വ്യവസായികള്‍ക്കുമാണ് കൈമാറിയത്.

ഇതിന്റെ ദശ്യങ്ങളും കോണ്‍ഗ്രസ് പുറത്തുവിട്ടു. ഒറ്റയടിക്ക് 320 കോടി രൂപ വരെ മറ്റിയതായും ആരോപണം ഉണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പണത്തിന്റെ കൈമാറ്റം നിയന്ത്രിച്ചിരുന്നത്.

റിസര്‍വ്വ് ബാങ്കുമായി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നായി 26 പേരെയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിയോഗിച്ചിരുന്നതെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.

നോട്ട് ഇടപാടിലെ കള്ളത്തരം പുറത്തുവരാതിരിക്കാന്‍ റിലയന്‍സ് ഡേറ്റാ ബേസ് ദുരുപയോഗം ചെയ്തതെങ്ങനെയെന്നും രാഹുല്‍ ര്‌ത്രേക്കര്‍ വിശദീകരിക്കുന്നുണ്ട്. ഇതോടെ അഴിമതി ആരോപണങ്ങളില്‍ പരുങ്ങുന്ന ബിജെപി കൂടുതല്‍ പ്രതിരോധത്തിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here