കെഎം മാണി വ്യക്തിപരമായി ശ്രദ്ധേയമായ രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവ്: കോടിയേരി ബാലകൃഷ്ണന്‍

കെഎം മാണിയുടെ വിയോഗത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചിച്ചു.

ഉന്നതനായ രാഷ്ട്രീയ നേതാവ്, പാർലമെന്റേറിയൻ, ഭരണാധികാരി, വാഗ്മി തുടങ്ങിയ നിലകളിലെല്ലാം കേരള രാഷ്ട്രീയത്തിൽ ദീർഘകാലം പ്രവർത്തിച്ച കെ എം മാണിയുടെ നിര്യാണം കേരള രാഷ്ട്രീയത്തിൽ വലിയൊരു വിടവാണ് സൃഷ്ടിക്കുന്നത്.

കേരള കോൺഗ്രസ് നേതാവ് എന്ന നിലയിൽ ഇടതുപക്ഷത്തോട് ഇണങ്ങിയും പിണങ്ങിയും അദ്ദേഹം പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.

വ്യക്തിപരമായി ശ്രദ്ധേയമായ രാഷ്ട്രീയ നിലപാടുകൾ പല സന്ദർഭങ്ങളിലും കെ എം മാണി സ്വീകരിച്ചിട്ടുണ്ട്. അധ്വാനവർഗ സിദ്ധാന്തമെന്ന പേരിൽ അദ്ദേഹം മുന്നോട്ടുവെച്ച കാഴ്ചപ്പാടുകൾ വളരെയധികം ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്. ഇടതുപക്ഷ പ്രസ്ഥാനവുമായി എന്നും നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു.

വ്യക്തിപരമായി അദ്ദേഹവുമായി അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. അവസാന കാലം വരെ ആ ബന്ധം നിലനിർത്താൻ അദ്ദേഹം ശ്രമിച്ചിരുന്നു.

കെ എം മാണിയുടെ ദേഹവിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കാളിയാവുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News