സോഷ്യൽ മീഡിയിൽ വ്യാജ വീഡിയോ; യൂത്ത് ലീഗ് നേതാവിനെതിരെ കേസ്

വാട്സ് ആപ്പിലൂടെ സി പി ഐ എം നെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ യൂത്ത് ലീഗ് നേതാവിനെതിരെ നാദാപുരം പോലീസ് കേസ്സെടുത്തു.

യൂത്ത് ലീഗ് നാദാപുരം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി കെ നാസ്സർ ,നാദാപുരം മീഡിയ വാട്സപ്പ് അഡ്മിൻ ഇഖ്ബാൽ എന്നിവർക്കെതിരെയാണ് നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് നാദാപുരം പോലീസ് കേസ്സെടുത്തത്.

ഏപ്രിൽ 2 ന് രാത്രി പതിനൊന്നരക്ക് ” നാദാപുരം മീഡിയ “വാട്സപ്പ് ഗ്രൂപ്പിൽ ലോകസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വീധീനിക്കാനായി വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമാക്കി സിപിഐ എം നെതിരെ വ്യജവീഡിയോ പ്രചരിപ്പിച്ചെന്ന് കാണിച്ച് എൽ ഡി എഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി അംഗം വരിക്കോളിയിലെ
എംകെ വിനീഷാണ് പരാതി നൽകിയിരുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വീഡിയോ ഉൾപെടെ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നുമെന്ന് നാദാപുരം സി ഐ രാജീവൻ വലിയവളപ്പിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News