ഉപഭോക്താക്കള്‍ക്ക് വന്‍ തിരിച്ചടിയുമായി ട്വിറ്റര്‍. ട്വിറ്ററില്‍ ദിവസേന ഫോളോ ചെയ്യാവുന്നവരുടെ എണ്ണം ആയിരത്തില്‍ നിന്നു 400 ആയി കുറച്ചിരിക്കുകയാണ് അധികൃതര്‍. ഔദ്യോഗിക ട്വീറ്റിലൂടെയാണ് കമ്പനി പുതിയ തീരുമാനം അറിയിച്ചിട്ടുണ്ട്.

വ്യാജന്മാരുടെയും അനാവശ്യ സന്ദേശം പ്രചരിപ്പിക്കുന്നവരുടെയും എണ്ണം കൂടിയതിനാലാണ് പുതിയ തീരുമാനമെടുത്തതെന്നും അധികൃതര്‍ അറിയിച്ചു. പുതിയ തീരുമാനത്തിലൂടെ വന്‍ തിരിച്ചടിയാണ് ഉപഭോക്താക്കള്‍ക്ക് ഏറ്റിരിക്കുന്നത്.