പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; മത്സരിക്കുന്നത് എട്ട് സ്ഥാനാര്‍ത്ഥികള്‍; ആരും പത്രിക പിന്‍വലിച്ചിട്ടില്ല

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം പൂർത്തിയായതോടെ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. മണ്ഡലത്തിലെ എട്ട് സ്ഥാനാർത്ഥികളിലെ ആരും പത്രിക പിൻവലിച്ചിട്ടില്ല.

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച എട്ട് സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങളും ജില്ലാകളക്ടറും തെരഞ്ഞെടുപ്പ് ഓഫീസറുമായ പി ബി നൂഹ് അംഗീകരിച്ചു. ദേശീയ-സംസ്ഥാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ചിഹ്നം തന്നെയാണ് ലഭിച്ചത്.

യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി കൈപ്പത്തി ചിഹ്നത്തിലും, എല്‍ഡി എഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ് അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിലും, എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ താമര ചിഹ്നത്തിലും, ബിഎസ്പി സ്ഥാനാര്‍ഥി ഷിബു പാറക്കടവില്‍ ആന ചിഹ്നത്തിലും, എപിഐ സ്ഥാനാര്‍ഥി ജോസ് ജോര്‍ജ് കോട്ട് ചിഹ്നത്തിലും, എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) സ്ഥാനാര്‍ഥി ബിനു ബേബി ബാറ്ററി ടോര്‍ച്ച് ചിഹ്നത്തിലും ജനവിധി തേടും. സ്വതന്ത്ര സ്ഥാനാര്‍ഥികളായ രതീഷ് ചൂരക്കോട് ഓടക്കുഴല്‍ അടയാളത്തിലും, വീണാ വി ഡിഷ് ആന്റീന ചിഹ്നത്തിലും മത്സരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News