മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് പാകിസ്ഥാന്‍; ഐഎസ്‌ഐയെ ഇന്ത്യന്‍ ആര്‍മി ബേസിലേക്ക് ക്ഷണിച്ച ഏക പ്രധാനമന്ത്രിയാണ് മോദിയെന്ന് സീതാറായം യെച്ചൂരി

 
നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനചര്‍ച്ചകള്‍ക്ക് മോദി ജയിക്കണമെന്നാണ് ഇമ്രാന്‍ഖാന്‍ പറഞ്ഞത്. അതേസമയം ഇമ്രാന്‍ഖാന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്താമായി.

പാക്കിസ്ഥാന് ആരെയാണ് പ്രധാനമന്ത്രിയായി വേണ്ടതെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായെന്നും ഐഎസ്‌ഐയെ ഇന്ത്യന്‍ ആര്‍മി ബേസിലേക്ക് ക്ഷണിച്ച ഏക പ്രധാനമന്ത്രിയാണ് മോദിയെന്നും സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറായം യെച്ചൂരി ആഞ്ഞടിച്ചു.

മോദിയും പാക്കിസ്ഥാനും ഔദ്യോഗികമായി സഖ്യത്തിലായെന്ന് കോണ്‍ഗ്രസും ആരോപിച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി ജയിച്ചാല്‍ ഇന്ത്യ പാക്ക് സമാധാനചര്‍ച്ചകള്‍ക്ക് കുറേക്കൂടി മെച്ചപ്പെട്ട സാഹചര്യം ഒരുങ്ങുമെന്നാണ് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.

മറിച്ച് കോണ്‍ഗ്രസ് ആണ് അധികാരത്തിലെത്തുന്നത് എങ്കില്‍ കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായി ഒത്തുതീര്‍പ്പിലെത്താന്‍ ഭയമായിരിക്കുമെന്നും ഇമ്രാന്‍ഖാന്‍ കൂട്ടിച്ചേര്‍ത്തു.

വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്. അതേസമയം ഇന്ത്യയില്‍ മുസ്ലീംങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. നേരത്തെ മുസ്ലീംങ്ങള്‍ ഇന്ത്യയിലെ ജീവിതത്തില്‍ സന്തുഷ്ടരായിരുന്നു. എന്നാല്‍ ഇപ്പോള്‍ തീവ്ര ഹിന്ദു ദേശീയത കാരണം അവര്‍ അങ്ങേയറ്റം ഭയത്തിലാണെന്നും ഇമ്രാന്‍ഖാന്‍ കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാന് ആരെയാണ് പ്രധാനമന്ത്രിയായി വേണ്ടതെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായെന്നും ഐഎസ്‌ഐയെ ഇന്ത്യന്‍ ആര്‍മി ബേസിലേക്ക് ക്ഷണിച്ച ഏക പ്രധാനമന്ത്രിയാണ് മോദിയെന്നും സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറായം യെച്ചൂരി ആഞ്ഞടിച്ചു.

വിദേശ രാജ്യങ്ങള്‍ ജനാധിപത്ര പ്രക്രിയയില്‍ ഇടപെടുന്നതില്‍ ആശങ്കയുണ്ടെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്‍ ഔദ്യോഗികമായി നരേന്ദ്രമോദിയുമായി സഖ്യത്തിലായെന്ന് കോണ്‍ഗ്രസും ആരോപിച്ചു. മോദിയോടാണ് പാക്കിസ്ഥാന് താല്‍പര്യം ഇമ്രാന്‍ഖാന്റെ പ്രസ്താവന ഇതിന് തെളിവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

ഇമ്രാന്‍ഖാന്റെ പ്രസ്താവനക്കെതിരെ പരിഹാസവുമായി ജമ്മുകശ്മീര്‍ നേതാക്കളായ മെഹബൂബ മുഫ്തിയും, ഒമര്‍ അബ്ദുള്ളയും രംഗത്തെത്തി.

ഇമ്രാന്‍ഖാനെ പുകഴ്ത്തണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാണ് ബിജെപിയെന്നാണ് മെഹബുബ മുഫ്തി ട്വീറ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News