ബിജെപിക്ക് വന്‍തിരിച്ചടി: നമോ ടിവിക്കും തെരഞ്ഞെടുപ്പ് കമീഷന്റെ വിലക്ക്

ദില്ലി: നമോ ടിവിയുടെ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍.

മോദിയുടെ ലോഗോയും പ്രസംഗങ്ങളും സംപ്രേഷണം ചെയ്യുന്ന ചാനലിനെതിരെ വ്യാപകമായ പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് ചാനല്‍ പ്രവര്‍ത്തനം തുടങ്ങിയതെന്നും വാര്‍ത്തകള്‍ നല്‍കുന്നതെന്നുമായിരുന്ന പ്രധാന ആരോപണം.

ഇതിന് പിന്നാലെ, ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്.

നേരത്തെ, മോദിയുടെ ജീവചരിത്രം പ്രമേയമായ ബോളിവുഡ് ചിത്രം ‘പിഎം മോദി’യുടെ റിലീസും തെരഞ്ഞെടുപ്പ് കമീഷന്‍ തടഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ് കഴിയും വരെ ചിത്രം റിലീസ് ചെയ്യരുതെന്നാണ് കമീഷന്‍ നിര്‍ദേശം. ഏപ്രില്‍ 11ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here