വിസ്ഡന്‍ പുരസ്‌കാരത്തില്‍ കോഹ്ലിക്ക് ഹാട്രിക്ക്; മന്ദാനയും ലീഡിങ്ങ് ക്രിക്കറ്റര്‍

വിസ്ഡന്‍ ലീഡിങ്ങ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തില്‍ ഹാട്രിക് നേട്ടവുമായി ടീം ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. വനിതാ വിഭാഗം പുരസ്‌കാരം സ്മൃതി മന്ദാനയും നേടി.

നിലവില്‍ ടെസ്റ്റ്, ട്വന്റി20 ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഒന്നാം റാങ്കിലുള്ള കോഹ്ലി കഴിഞ്ഞ വര്‍ഷം മൂന്ന് ഫോര്‍മാറ്റിലുമായി 2,735 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതില്‍ 5 ടെസ്റ്റ് സെഞ്ച്വറികളും ഉള്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷത്തെ മികച്ച അഞ്ച് താരങ്ങളുടെ പട്ടികയിലും കോഹ്ലി ഇടം നേടിയിട്ടുണ്ട്. ഇംഗ്ലീഷ് വനിതാ താരം ടമ്മി ബ്യൂമോണ്ട്, ഇംഗ്ലീഷ് യുവതാരം സാം കറണ്‍, ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ റോറി ബേണ്‍സ്, ഇംഗ്ലണ്ട് വൈസ് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. മികച്ച അഞ്ച് താരങ്ങളുടെ പട്ടികയില്‍ ആദ്യമായാണ് കോഹ്ലി ഇടം നേടുന്നത്.

സ്മൃതി മന്ദാനയുടെ ആദ്യ പുരസ്‌കാരമാണിത്. ഏകദിന, ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 1331 റണ്‍സ് മന്ദാന നേടിയിരുന്നു. അതോടൊപ്പം ഇംഗ്ലണ്ടിലെ വിമണ്‍സ് സൂപ്പര്‍ ലീഗില്‍ 174.68 സ്‌ട്രൈക്ക് റേറ്റില്‍ 421 റണ്‍സ് സ്വന്തമാക്കിയ പ്രകടനവും മന്ദാനയ്ക്ക് അനുകൂലമായി. കഴിഞ്ഞ വര്‍ഷം മിതാലി രാജിനായിരുന്നു വനിതാ താരത്തിനുള്ള പുരസ്‌കാരം

അഫ്ഗാനിസ്താന്റെ സ്പിന്‍ ബൗളര്‍ റാഷിദ് ഖാനാണ് ലീഡിങ് ട്വന്റി20 ക്രിക്കറ്റ് താരം. തുടര്‍ച്ചയായി രണ്ടാം തവണയാണ് റാഷിദ് ഈ നേട്ടം സ്വന്തമാക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ അവാര്‍ഡുകളും നേരത്തെ കോഹ്ലി വാരിക്കൂട്ടിയിരുന്നു. ഐ സി സിയുടെ മികച്ച ടെസ്റ്റ് താരം, ഏകദിന താരം, ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റന്‍, ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരങ്ങളായിരുന്നു കോഹ്ലി നേടിയത്. ഈ മൂന്ന് ബഹുമതികളും ഒന്നിച്ച് നേടുന്ന ആദ്യ താരമാണ് കോഹ്ലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News