പഠിത്തത്തില്‍ മോശമായതിനെ തുടര്‍ന്ന് പറഞ്ഞു വിട്ട, കുട്ടുകാരെ കാണാന്‍ ചെന്നപ്പോള്‍ നിന്നെ ഇവിടുന്നു പറഞ്ഞു വിട്ടതല്ലേ, പിന്നെന്തിനാ വന്നത് എന്ന് ചോദിച്ച അതേ സ്‌കൂളില്‍ ഉദ്ഘാടകനായി അവനെത്തി

പത്താം ക്ലാസില്‍ നൂറു ശതമാനം വിജയം പ്രതീക്ഷിച്ചിരുന്ന സ്‌കൂളില്‍ നിന്നും പഠിത്തത്തില്‍ അല്‍പം മോശമായത് കൊണ്ട് പുറത്താക്കപ്പെട്ട വിദ്യാര്‍ഥിയാണ് ടിക്ക് ടോക്കിലൂടെ പ്രസിദ്ധനും അഡാര്‍ ലവിലൂടെ സിനിമയിലും തന്റെ കഴിവ് തെളിയിച്ച സിയാദ് ഷാജഹാന്‍. അഡാര്‍ ലവില്‍ സലീം കുമാറിന്റെ മകന്റെ വേഷത്തിലാണ് സിയാദ് എത്തിയത്.

സിയാദ് പത്താം ക്ലാസ് വരെ പഠിച്ച മുണ്ടക്കയം പബ്ലിക് സ്‌കൂള്‍ നൂറുശതമാനം വിജയം പ്രതീക്ഷിച്ചിരുന്ന സ്‌കൂളാണ്. പഠനത്തില്‍ അത്ര നല്ല പ്രകടനം കാഴ്ച വയ്ക്കാത്തതിനാല്‍ ഏഴാം ക്ലാസില്‍ തന്നെ സിയാദിനെ മാറ്റണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവനെ നിര്‍ബന്ധിച്ച് ടീസി നല്‍കുകയായിരുന്നു.

പിന്നീട് സ്‌കൂളില്‍ അവന്റെ കൂട്ടുകാരെ കാണാന്‍ എത്തിയ അവനെ ടീച്ചര്‍ ആട്ടിയിറക്കുകയായിരുന്നു. ഇപ്പോള്‍ അതേ സ്‌കൂളില്‍ വാര്‍ഷിക ദിനത്തിന് ഉദ്ഘാടകനായി മാസായി എത്തിയാണ് സിയാദ് പകരം വീട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel