എത്തിയത് കാണ്ടാമൃഗത്തെ വേട്ടയാടാന്‍, ആനയുടെ ചവിട്ട് കൊണ്ട് മരിച്ചു, ജഡം സിംഹം ഭക്ഷണമാക്കി

ദേശീയ പാര്‍ക്കില്‍ കാണ്ടാമൃഗത്തെ വേട്ടയാടനെത്തിയ ആളെ ആന ചവിട്ടിക്കൊന്നു. ഇയാളുടെ മൃതദേഹം പിന്നീട് സിംഹങ്ങള്‍ ഭക്ഷണമാക്കി.

അഞ്ചംഗ സംഘമാണ് ടൂറിസ്റ്റുകള്‍ എന്ന വ്യാജേന കാട്ടില്‍ വേട്ടയാടാനെത്തിയത്. കാട്ടില്‍ വെച്ച് ഇവര്‍ ആനക്കൂട്ടത്തിന് നടുവില്‍ അകപ്പെടുകയും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഒരാള്‍ ആനയുടെ ചവിട്ടേറ്റു മരിച്ചു.

പിന്നീട് ഇയാളുടെ ജഡം പുറത്തറക്കാജന്‍ ബുദ്ധിമുട്ടായതിനാല്‍ കാട്ടില്‍ സുരക്ഷിതമായി വെച്ചിട്ട് പോയി. പിറ്റേന്ന് ഫോറസ്റ്റ് ഗാര്‍ഡുമായി എത്തിയപ്പോള്‍ ലഭിച്ചത് സിംഹം കഴിച്ചിട്ട് ബാക്കി വച്ച അവശിഷ്ടങ്ങള്‍ മാത്രമാണ്.

വിശദമായ പരിശോധനയില്‍ ആണ് ഇവര്‍ കാണ്ടാമൃഗത്തെ വേട്ടയാടനെത്തിയവര്‍ ആണെന്ന് ഫോറസ്റ്റ് ഗാര്‍ഡ് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയില്‍ ആണ് സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News