പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ഗുണഭോക്താക്കളെ ഫോണില്‍ വിളിച്ച് ബിജെപിയുടെ വോട്ടഭ്യര്‍ഥന

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ മറവില്‍ ഗുണഭോക്താക്കളെ ഫോണില്‍ വിളിച്ച് ബിജെപിയുടെ വോട്ടഭ്യര്‍ഥന.

പദ്ധതിയുടെ അടുത്ത ഗഡു ഉടന്‍ ലഭിക്കുമെന്നും പദ്ധതിക്കാവശ്യമായ പണം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതിനാല്‍ ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യണമെന്നുമാണ് അഭ്യര്‍ഥന. പദ്ധതിയുടെ സംസ്ഥാനത്തെ എല്ലാ ഗുണഭോക്താക്കളുടെയും ഫോണ്‍ നമ്പര്‍ ശേഖരിച്ച് ബിജെപി പ്രവര്‍ത്തകരാണ് ഫോണില്‍ വിളിച്ച് വോട്ടഭ്യര്‍ഥിക്കുന്നത്.

തിരുവനന്തപുരം കോര്‍പറേഷനില്‍ മാത്രം 9027 പേര്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. പദ്ധതിക്കായി രണ്ടര ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുമ്പോള്‍ ഒന്നര ലക്ഷം രൂപ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നത്.

പദ്ധതി പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റേതാണെന്നും പദ്ധതിയുടെ അടുത്ത ഗഡു ഉടന്‍ ലഭിക്കുമെന്നും പറഞ്ഞ് തിരുവനന്തപുരത്തെ ഗുണഭോക്താക്കള്‍ക്ക് ബിജെപിയുടെ ഫോണ്‍ കോളുകള്‍ ലഭിച്ചിരുന്നു. ഫോണ്‍ ലഭിച്ചവര്‍ അടുത്ത ഗഡു പണം വാങ്ങാനായി കോര്‍പറേഷന്‍ ഓഫീസിലെത്തിയപ്പോഴാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് തട്ടിപ്പ് പുറത്താവുന്നത്.

പ്രായമായവരുള്‍പ്പടെ നിരവധി പേരാണ് ബിജെപിക്കാര്‍ ഫോണില്‍ പറഞ്ഞത് വിശ്വസിച്ച് കോര്‍പറേഷന്‍ ഓഫീസിലെത്തി മടങ്ങിയത്.

അടുത്ത ഗഡു പണം ഉടന്‍ കിട്ടുമെന്നും മോദി സര്‍ക്കാരിന്റെ തുടര്‍ച്ചയ്ക്ക് ബിജെപിക്ക് വോട്ട് നല്‍കണമെന്നും പറഞ്ഞ് ബിജെപിക്കാര്‍ ഫോണില്‍ വിളിച്ചിരുന്നുവെന്ന് ബീമാപ്പള്ളി ടി സി 70/843 ‘സബിത’യില്‍ ഐഷ ബീവി പറഞ്ഞു.

പണം വന്നെന്ന ധാരണയില്‍ ഐഷ ബീവി കോര്‍പറേഷനില്‍ എത്തിയപ്പോഴാണ് വോട്ടിനുവേണ്ടിയുള്ള ബിജെപിയുടെ തട്ടിപ്പായിരുന്നു അതെന്ന് മനസിലായത്. 7971081155 എന്ന നമ്പറില്‍നിന്നാണ് തിരുവനന്തപുരത്തുള്ള ഗുണഭോക്താക്കളെ ഫോണില്‍ വിളിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News