യു.എ.ഇ.യില്‍ നിന്ന് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി

യു.എ.ഇ.യില്‍ നിന്ന് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന ഇന്ത്യക്കാരായ പ്രവാസികള്‍ ഇനി മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ബുധനാഴ്ച മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നതായി ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി അറിയിച്ചു.

പുതിയ പാസ്സ്‌പോര്‍ട്ടെടുക്കുന്നവരും പാസ്‌പോര്‍ട്ട് പുതുക്കുന്നവരും ഇനി മുതല്‍ embassy.passportindia.gov.in വഴി അപേക്ഷ സമര്‍പ്പിക്കണം. ഈ ഘട്ടം കഴിഞ്ഞതിന് ശേഷം സാധാരണ പോലെ അപേക്ഷാര്‍ത്ഥി ആവശ്യമായ രേഖകളുമായി ബി.എല്‍.എസ് സെന്ററിലെത്തുകയും ബാക്കി നടപടികള്‍ പൂര്‍ത്തിയാക്കുകയുമാണ് ചെയ്യേണ്ടത്.

ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് ബി.എല്‍.എസ് സെന്ററുകളില്‍ നിന്ന് സഹായം തേടാമെന്ന് അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News