മുംബൈക്കെതിരെ നടന്ന ഐപിഎല്‍ മത്സരത്തില്‍ പഞ്ചാബിന് പരാജയം . പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന മുംബൈ ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

പൊള്ളാര്‍ഡിന്റെ ബാറ്റിംഗ് മികവിലാണ് മുംബൈ വിജയം സ്വന്തമാക്കിയത്. പൊള്ളാര്‍ഡ് 31 പന്തില്‍ 83 റണ്‍സ് നേടി. മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ച ഷമ്മി 3 വിക്കറ്റ് നേടി.

ലോകഷ് രാഹുലിന്റെ സെഞ്ച്വറിയുടെ മികവില്‍ ആണ് പഞ്ചാബ് 197 എന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ക്രിസ് ഗെയില്‍ 63 റണ്‍സ് നേടി.

രോഹിത് ശര്‍മ്മ ഇല്ലാതെ ഇറങ്ങിയ മുംബൈയെ നയിച്ചത് പൊള്ളാര്‍ഡ് ആയിരുന്നു. ബൗളിങ് തിരഞ്ഞെടുത്ത മുംബൈയുടെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന രീതിയില്‍ ആയിരുന്നു പഞ്ചാബിന്റെ ബാറ്റിങ്.