പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 91 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുക. തെക്കേ ഇന്ത്യയിലെ 42 മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബീഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റും, പശ്ചിമ ഉത്തര്‍പ്രദേശിലെ എട്ട് മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

നാല് സീറ്റുകള്‍ വീതമാണ് അസമിലും ഒഡീഷയിലെയും വോട്ടെടുപ്പ്. നിതിന്‍ ഗഡ്കരിയുടെ മണ്ഡലമടക്കം മഹാരാഷ്ട്രയില്‍ ഏഴു മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലും ഇന്നാണഅ വോട്ടെടുപ്പ്. ലക്ഷദ്വീപിലെ 1 മണ്ഡലവും കൂടി ഉള്‍പ്പെടുമ്പോള്‍ ഇന്ന് വിധിയെഴുതുന്നത് 91 മണ്ഡലങ്ങളാകും.

ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോട്ടടെുപ്പും ഇന്നാണ്.

2014ല്‍ കണ്ടു വന്ന മോദി തരംഗം ഇത്തവണ ഇല്ലെന്നതാണ് പ്രത്യേകത. പക്ഷേ പുല്‍വാമക്ക് ശേഷം ബിജെപി നടത്തുന്ന ദേശീയത പ്രചരണം ഉത്തര്‍പ്രദേശില്‍ ചലനം സൃഷ്ടിച്ചിട്ടുണ്ട്. പക്ഷേ ഉത്തരേന്ത്യയിലെ കര്‍ഷക രോഷം ഇവര്‍ക്ക് വെല്ലുവിളിയുമാണ്.