കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനര്‍ത്ഥി പികെ ശ്രീമതി ടീച്ചര്‍ക്ക് മലയോരത്തിന്റെ സ്‌നേഹോഷ്മള വരവേല്‍പ്പ്.

ഇരിക്കൂര്‍, പേരാവൂര്‍ നിയോജക മണ്ഡലങ്ങളില്‍ മൂന്നാം ഘട്ട പര്യടനം നടത്തിയ ശ്രീമതി ടീച്ചര്‍ക്ക് വന്‍ സ്വീകരണമാണ് മലയോര കര്‍ഷകര്‍ നല്‍കിയത്.

കണ്ണൂര്‍ ജില്ലയിലെ മലയോര ജനതയുടെ വികസന സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന ജന പ്രതിനിധിയാണ് പി കെ ശ്രീമതി ടീച്ചര്‍.കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ചുള്ള റോഡ് വികസനം, സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം, ടൂറിസം വികസനത്തിനായുള്ള ഇടപെടലുകള്‍ തുടങ്ങി കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നടപ്പാക്കിയത് നിരവധി പദ്ധതികള്‍.

കാര്‍ഷിക വിലത്തകര്‍ച്ച, വന്യമൃഗ ശല്യം തുടങ്ങിയ കര്‍ഷകരുടെ പ്രശ്‌ന പരിഹാരത്തിനും ശ്രീമതി ടീച്ചറുടെ സജീവ ഇടപെടലുണ്ടായി. ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് സ്വീകരണ കേന്ദ്രങ്ങളില്‍ കാണുന്ന ജന പങ്കാളിത്തം.

മലയോര കര്‍ഷകരുടെ ഇടയില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് ഇടത് പക്ഷത്തേക്ക് എത്തുന്നവരും ഏറെയാണ്. ഇരിട്ടി ചരലില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സിപിഐഎമ്മിലേക്ക് എത്തിയവരെ തിരഞ്ഞെടുപ്പ് റാലിയില്‍ ശ്രീമതി ടീച്ചര്‍ ഹാരാര്‍പ്പണം ചെയ്ത് സ്വീകരിച്ചു.