
ശാസ്ത്ര ലോകത്തിന്റെ നെറുകയില്‍ മറ്റൊരു പൊന്‍തുവലായി ആദ്യമായി ഒരു തമോഗര്‍ത്തത്തിന്റെ ചിത്രം പുറത്തു വന്നു. ഭൂമിയില്‍ നിന്നും 500 മില്യണ്‍ ട്രില്യണ്‍ കിലോമീറ്റര്‍ അകലെയുള്ള തമോഗര്‍ത്തം അഥവ ബ്ലാക്ക് ഹോളിന്റെ ചിത്രമാണ് വര്‍ഷങ്ങളുടെ പ്രയത്‌നത്തിന് ഒടുവില്‍ ശാസ്ത്രഞ്ജര്‍ പകര്‍ത്തിയത്.
ലോകത്ത് പലയിടത്തുള്ള 8 ടെലസ്‌കോപ്പുകളുടെ സഹായത്തോടയാണ് ഈ ചിത്രം ശാസ്ത്രലോകം പകര്‍ത്തിയത്. ഇന്നലെ പുറത്തിറങ്ങിയ ആസ്‌ട്രോഫിസിക്കല്‍ ജേണല്‍ ലെറ്ററില്‍ ആണ് ഇതിന്റെ വിശദാംശങ്ങള്‍ ലഭിക്കുക.
ഇവന്റ് ഹോറിസോണ്‍ ടെലസ്‌കോപ്പിന്റെ സഹായത്തോടെയാണ് ഈ ചിത്രം പകര്‍ത്തിയത്. 8 ടെലസ്‌കോപ്പുകള്‍ ഘടിപ്പിച്ചതാണ് ഇവന്റ് ഹോറിസോണ്‍ ടെലസ്‌കോപ്പ്.
ഈ പരീക്ഷണത്തിന് നേതൃത്വം വഹിച്ച റാഡ്ബൗണ്ട് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഹെയ്‌നോ ഫാല്‍ക്കെ പറയുന്നത് ഈ തമോഗര്‍ത്തം കണ്ടെത്തിയത് എം87 എന്ന ഗാലക്‌സിയില്‍ ആണെന്നാണ്.
നമ്മുടെ മുഴുവന്‍ സൗരയുഥത്തിനെക്കാളും പതിന്മടങ്ങ് വലുതാണ് ഈ തമോഗര്‍ത്തമെന്നും അദ്ദേഹം പറയുന്നു.
സുര്യനേക്കാള്‍ 6.5 ബില്ല്യണ്‍ പിണ്ഡം അടങ്ങുന്നതാണ് ഈ തമോഗര്‍ത്തം. ഇപ്പോള്‍ നിലവില്‍ ഉള്ളതില്‍ ഏറ്റവും വലിയ തമോഗര്‍ത്തങ്ങളില്‍ ഒന്നാണ് ഇത്.
ചിത്രം കാണിക്കുന്നത് ഒരു വലിയ തീഗോളം പോലെയാണ്. അതിന്റെ ചുറ്റും വട്ടത്തിലുള്ള ഇരുണ്ട ഗര്‍ത്തമാണ്. ഗാലക്‌സിയിലെ മറ്റെല്ലാ നക്ഷത്രങ്ങള്‍ കൂട്ടി നോക്കിയാലും ഈ തോമഗര്‍ത്തത്തിന്റെ വെളിച്ചത്തോളം എത്തില്ല എന്നാണ് ശാസ്ത്രഞ്ജര്‍ പറയുന്നത്.
ഇരുണ്ട വട്ടത്തിന്റെ വശങ്ങളില്‍ നിന്നുള്ള പോയിന്റ് വഴിയാണ് തമോഗര്‍ത്തത്തിലേക്ക് വാതകം കടക്കുന്നത്. ഇതിന് അതിഭയങ്കരമായ ഗുരുത്വാകര്‍ഷണ ശക്തി ഉണ്ട്. വെളിച്ചത്തിന് പോലും ഇതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ല.
പുറത്തു വന്ന ചിത്രം സൈദ്ധാന്തിക ഭൗതികശാസ്ത്രഞ്ജരും ഹോളിവുഡ് സിനിമാക്കാരും ഭാവനയില്‍ രൂപികരിച്ചതിനോട് വളരെ അധികം സാമ്യം പുലര്‍ത്തുന്നതാണ്.
ഇവ താരതമ്യേന ലളിതമായ വസ്തുക്കളാണ് ആണ് എങ്കിലും ഇവ സ്‌പേസിനെക്കുറിച്ചും സമയത്തിനെക്കുറിച്ചും നമ്മുടെ നിലനില്‍പ്പിനെ കുറിച്ചും ചില സങ്കീര്‍ണമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പുറത്തു വന്ന ചിത്രങ്ങള്‍ ഐന്‍സ്റ്റീന്റെ തീയറികള്‍ ശരിയായിരുന്നു എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നുവെന്നും ശ്ാസ്ത്രഞ്ജര്‍ പറയുന്നു.
പുറത്തു വന്ന ഈ ചിത്രം ഗവേഷകര്‍ക്ക് ഈ നിഗൂഢ വസ്തുക്കളെക്കുറിച്ച് കൂടുതലറിയാന്‍ സഹായിക്കും. തമോഗര്‍ത്ത്തിന് ചുറ്റുമുള്ള വൃത്തം എങ്ങനെ ഉണ്ടായി എന്ന് ആര്‍ക്കും അറിയില്ല. ഇതിലും കുഴക്കുന്ന ചോദ്യം ഒരു വസ്തു അതിനുള്ളിലേക്ക് വീണാല്‍ എന്ത്് സംഭവിക്കും എന്നതാണ്.
എന്താണ് തമോഗര്‍ത്തം
തമോഗര്‍ത്തം എന്നാല്‍ ശൂന്യാകാശത്ത് കാണുന്ന ഒരു റീജിയണ്‍ ആണ്, വെളിച്ചത്തിന് പോലും രക്ഷപ്പെടാന്‍ കഴിയാത്ത ഒരു പ്രദേശം.
തമോഗര്‍ത്തത്തിനുള്ളില്‍ നിന്നും ഒരു നിശ്ചിത അകലത്തിനുള്ളില്‍ എത്തുന്ന എല്ലാ വസ്തുക്കളെയും തരംഗങ്ങളെയും തമോഗര്‍ത്തം അതിനുള്ളിലേക്കു വലിച്ചുചേര്‍ക്കും. ഇവന്റ് ഹൊറിസോണ്‍ എന്നാണ് ഈ പരിധി അറിയപ്പെടുന്നത്.
ഇതിന് നേതൃത്വം വഹിച്ച പ്രൊഫസര്‍ ഫാല്‍ക്കിന് ഇങ്ങനെ ഒരു ആശയം തോന്നിയത് 1993 പിഎച്ചഡി വിദ്യാര്‍ഥി ആയിരുന്നപ്പോള്‍ ആണ്. പക്ഷേ അതു സാധ്യമാകുമെന്ന് അന്ന് ആരും തന്നെ കരുതിയിരുന്നില്ല.
1973 ല്‍ അദ്ദേഹം വായിച്ച സയിന്റിഫിക്ക് പേപ്പറിന്റെ അടിസ്ഥാനത്തില്‍ തമോഗര്‍ത്തത്തിന്റെ അതിഭയങ്കരമായ ഗുരുത്വാകര്‍ഷണം കാരണം അവ നമ്മള്‍ കാണുന്നതിനേക്കാള്‍ 2.5 മടങ്ങ് വലുതായിരിക്കുമെന്നും പറയുന്നു.
ഇതൊരു വലിയ യാത്രയാണ്, പക്ഷേ ഇത് എന്റെ കണ്ണുകള്‍ കൊണ്ട് കാണാന്‍ ആണ് ഞാന്‍ ആഗ്രഹിച്ചത്, ഇത് സത്യമാണോയെന്ന് എനിക്ക് അറിയണമായിരുന്നു ഹെയ്‌നോ ഫാല്‍ക്ക് പറയുന്നു.
ഒറ്റ ടെലസ്‌കോപ്പ് കൊണ്ട് തമോഗര്‍ത്തത്തിന്റെ ചിത്രം പകര്‍ത്തുക എന്നത് അസാധ്യമായിരുന്നു. അതുകൊണ്ടാണ് എട്ട് ടെലസ്‌കോപ്പുകള്‍ കൂട്ടിചേര്‍ത്ത് ഈ പരീക്ഷണം നടത്തിയത്.
വളരെ ഉയര്‍ന്ന പിണ്ഡമുള്ള നക്ഷത്രങ്ങളാണ് തമോഗര്‍ത്തങ്ങളായി മാറുക. പ്രകാശത്തിനുപോലും പുറത്തുപോകാന്‍ കഴിയാത്തത്ര ഗുരുത്വാകര്‍ഷണമാണ് ഇവയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ അവയെ കാണുക സാധ്യമല്ല. അതായത്, പ്രകാശം ഇല്ലാത്ത ഒന്നിനെ കാണാനാവില്ല എന്നതുതന്നെ കാരണം.
ടെലസ്‌കോപ്പ് വഴി അവര്‍ ശേഖരിച്ച വിവരങ്ങള്‍ മുഴുവന്‍ ഇന്റര്‍നെറ്റ് വഴി അയക്കാന്‍ കഴിയില്ല, കാരണം അത് അത്രത്തോളം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ നൂറോളം ഹാര്‍ഡ് ഡ്രൈവുകളില്‍ ആണ് അവ ശേഖരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here