കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഗാന്ധി കുംടുംബത്തിന് അമേഠിയെന്ന സുരക്ഷിത മണ്ഡലം ചൂണ്ടിക്കാട്ടിക്കൊടുത്ത ഹാജി സുല്‍ത്താന്‍ ഖാന്റെ മകന്‍ ഹാറൂണ്‍ റഷീദ് അമേഠിയില്‍ ജനവിധി തേടുന്നു

ഗാന്ധികുംടുംബത്തിന് അമേഠിയെന്ന സുരക്ഷിത മണ്ഡലം ചൂണ്ടിക്കാട്ടിക്കൊടുത്ത ഹാജി സുല്‍ത്താന്‍ ഖാന്റെ മകന്‍ ഹാറൂണ്‍ റഷീദും ഇത്തവണ അമേഠിയില്‍ ജനവിധി തേടുന്നുണ്ട്.

കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് മത്സരിക്കാനുള്ള ഹാറൂണ്‍ റഷീദിന്റെ തീരുമാനം. ന്യൂനപക്ഷങ്ങള്‍ കൈവിടുമെന്ന ഭയമാണ് വയനാട്ടിലേക്ക് പോകാന്‍ രാഹുലിനെ നിര്‍ബന്ധിതനാക്കിയത്.

രാഹുലിന് വയനാട്ടില്‍ മത്സരിക്കാന്‍ മുസ്ലീമായ ടി സിദ്ധിഖിനെ ബലിയാടാക്കിയത് കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വിരുദ്ധതയുടെ മറ്റൊരു ഉദാഹരണമാണെന്നും ഹറൂണ്‍ റഷീദ് പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here