സ്വാതന്ത്ര്യ സമരത്തില്‍ എന്തെങ്കിലും ഒരു പങ്ക് വഹിച്ചവര്‍ക്ക് വയനാടിനെ കുറിച്ച് അറിയാം; അതില്ലാത്ത അമിത് ഷാക്ക് വയനാടിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി

ബിജെപി അധ്യക്ഷന്‍ അമിത് ഷാക്ക് വയനാടിനെ കുറിച്ച് ഒന്നും അറിയില്ലെന്നും അതുകൊണ്ടാണ് വയനാടിനെ പാക്കിസ്ഥാന്‍ എന്ന് വിളിച്ച് അപമാനിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുനീറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

ഇന്നലെ വയനാടിനെ ആകെ അപമാനിച്ചുകൊണ്ടാണ് അമിത് ഷാ പ്രസംഗിച്ചത്. എന്തു വിളിച്ചുപറയാന്‍ കേമനായ ആളാണ് അമിത് ഷാ.

വയനാടിലെ യോഗം കണ്ടാല്‍ പാക്കിസ്ഥാനിലെ യോഗം ആണെന്നാണ് പറയുന്നത്. വയനാട്ടിനെ പറ്റി എന്തെങ്കിലും അദ്ദേഹത്തിനറിയാമോ. വര്‍ഗീയ വിഷം തുപ്പുന്ന പ്രസംഗമാണ് അമിത് ഷാ നടത്തിയത്.

ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരായ പോരാട്ടത്തില്‍ വയനാട് വഹിച്ച പങ്കിനെ കുറിച്ച് വല്ല ഗ്രാഹ്യവും അമിത് ഷാക്കുണ്ടോ.സ്വതന്ത്ര്യസമര പോരാട്ടത്തില്‍ എന്തെങ്കിലും ഒരു പങ്ക് വഹിച്ചിട്ടുണ്ടെങ്കില്‍ അല്ലേ അതേകുറിച്ച് അറിയാന്‍ കഴിയൂ.

അതില്ലല്ലോ. വയനാട്ടില്‍ ബ്രിട്ടനെതിരായ പോരാട്ടത്തില്‍ പഴശ്ശിരാജയക്ക് ഒപ്പം നിന്നത് വയനാട്ടിലെ കുറിച്യപടയാണെന്ന് ആര്‍ക്കാണറിയാത്തത്.

ആ ധാരണ മനസില്‍ ഉണ്ടെങ്കില്‍ വയനാടിനെ പാക്കിസ്ഥാന്‍ ആയി കാണാന്‍ പറ്റുമോ. ഇങ്ങനെ ഒരു നാടിനെ അപമാനിക്കാമോ. പിണറായി ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News